നമ്മുടെ സ്വന്തം ബാലാമണി കുട്ടി; ജോധ്പുരിൽ നിന്നും അതീവ സുന്ദരി ആയി പ്രിയ താരം നവ്യ നായർ !! | Navya Nair latest photos from Rajasthan malayalam

Navya Nair latest photos from Rajasthan malayalam : മലയാള സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റിയ നടിയാണ് നവ്യ നായർ. ഇപ്പോൾ മലയാള സിനിമയില്‍ ഇടവേളക്കുശേഷം വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായര്‍. സിനിമ കൂടാതെ നൃത്ത രംഗത്തും ഏറെ തിരക്കുള്ള നവ്യ ഇപ്പോള്‍ ഉത്തരേന്ത്യൻ യാത്രയിലാണ്. രാജസ്ഥാനിലെ ജയ്സൽമേറിൽ വെച്ച് എടുത്ത ചിത്രങ്ങൾ ആണ് ണ് നവ്യ തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്. വീണുകിട്ടുന്ന അവസരത്തിൽ യാത്രകൾ പോകുന്നയാളാണ് നവ്യ. ജയ്‌സല്‍മേറിലെ സൂര്യഗ്രഹ് ഹോട്ടലിൽ നിന്നുള്ള ചിത്രങ്ങളുമുണ്ട്.

രാജസ്ഥാനി വാസ്തു ശൈലിയില്‍ നിര്‍മിച്ച കെട്ടിടമാണ് സൂര്യഗ്രഹ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ്. ജോദ്പൂരിലെ മെഹ്രഗർ ഫോർട്ടിൽ നിന്ന് പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. യാത്രകൾ ഏറെ ഇഷ്ടപെടുന്ന താരം തന്റെ യാത്രകളും ചിത്രങ്ങളും എല്ലായ്‌പോഴും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. അതിനുപുറമേ നവ്യ നായർ സൈജു കുറുപ്പ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജാനകി ജാനേ…’ എന്ന ചിത്രത്തിന്റെ പോസ്റ്റർ

 Navya Nair latest photos from Rajasthan malayalam

കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്, എസ് ക്യൂബ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷേർഗ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റു താരങ്ങൾ. നവ്യ നായർ അഭിനേത്രി എന്ന

നിലയിൽ മാത്രമല്ല നർത്തകിയായും മികവ് തെളിയിച്ചിട്ടുള്ള താരമാണ്. ഒരിടവേളയ്ക്കു ശേഷം ചലച്ചിത്രലോകത്ത് ഇപ്പോൾ നവ്യ സജീവമാകുകയാണ്. സിനിമയിൽ മാത്രമല്ല നൃത്തലോകത്തും തന്റെ സാന്നിധ്യം നിരന്തരമായി അറിയിക്കുന്നുണ്ട് താരം. നൃത്ത പരിപാടികളും, സ്‌കൂളുകളെല്ലാമായി വളരെ തിരക്കിലാണിപ്പോൾ താരം. ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ച് തന്റെ ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുക്കുന്ന നവ്യയുടെ വീഡിയോകൾ ഏറെ വൈറൽ ആയിരുന്നു. അത്തരത്തിൽ ഒന്ന് മുൻപ്ശ്രദ്ധ നേടിയിരുന്നു. കുറച്ച് കുട്ടികൾക്കും, ഒരു യുവതിയ്ക്കുമൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുന്ന നവ്യയെ ഈ വീഡിയോയിൽ കാണാനാവും.

Rate this post
You might also like