നൃത്ത നിത്യ വിസ്മയം തീർത്ത് സൂര്യ ഫെസ്റ്റിവലിൽ നിറ സാന്നിധ്യമായി പ്രിയ താരം നവ്യാനായർ !! | Navya Nair at Soorya Festival

Navya Nair at Soorya Festival : വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷകഹൃദയത്തിൽ സ്ഥാനം പിടിച്ച മലയാളി നായികയാണ് നവ്യ നായർ. മലയാളത്തിൽ കൂടാതെ തമിഴ് കന്നട തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഒരുത്തി എന്ന ചിത്രത്തിലാണ് നായികയായി ആരാധകർക്ക് മുൻപിലേക്ക് നവ്യ എത്തുന്നത്. ഒരുപാട് കാലങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് നവ്യ എത്തിയത്. ആരാധകർ നവ്യയെ നെഞ്ചോട് ചേർക്കുകയും ചെയ്തു. ഇഷ്ടം എന്ന മലയാള ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് നവ്യ എത്തുന്നത്. ദിലീപിനൊപ്പം നായിക വേഷത്തിലാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്.

നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് ലഭിച്ച അംഗീകാരം വളരെ വലുതാണ്. എന്നോർക്കുമ്പോൾ തന്നെ ബാലാമണി എന്ന കഥാപാത്രത്തെയാണ് ഓർമ്മ വരുന്നത്. ഒരു നല്ല കൃഷ്ണഭക്തിയാണ് നവ്യ. മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, ചതുരംഗം, വെള്ളിത്തിര, ഗ്രാമഫോൺ, അമ്മ കിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ഇമ്മിണി നല്ല ഒരാൾ, പാണ്ടിപ്പട, ഇവർ വിവാഹിതരായാൽ, തുടങ്ങിയ ചിത്രങ്ങളെല്ലാം നവ്യയുടെ അഭിനയ ജീവിതത്തിലെ നാഴിക കല്ലുകൾ ആയിരുന്നു. സന്തോഷ് എസ് മേനോൻ ആണ് നവ്യയുടെ ഭർത്താവ്. 2010 ലാണ് നവ്യ വിവാഹിതയാകുന്നത്. വിവാഹശേഷം നീണ്ട ഒരു കാലയളവിലേക്ക് സിനിമ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

navya nair
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തന്റെ കുടുംബത്തിനും കുട്ടികൾക്കും ഒപ്പം കൂടുതൽ സമയവും ചിലവഴിക്കാൻ തന്നെയാണ് താല്പര്യമെന്ന് ഈയടുത്ത് നടന്ന ഒരു ഇന്റർവ്യൂവിൽ ആരാധകരോട് പറഞ്ഞിരുന്നു. എന്നാൽ നല്ല വേഷങ്ങൾ തന്നെ തേടിയെത്തുകയാണെങ്കിൽ തീർച്ചയായും അത് ചെയ്യുമെന്നും താരം പറഞ്ഞു. ആരാധകരോട് വളരെയധികം സ്നേഹമാണ് താരത്തിന്. സോഷ്യൽ മീഡിയകളിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ നവ്യ മടിക്കാറില്ല. നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് താരം. നിരവധി വേദികളിൽ താരം സജീവമായിരുന്നു. കൂടാതെ ടിവി ഷോകളിലും താരം തന്നെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് വേണ്ടി പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.

ഈയടുത്ത് നടന്ന സൂര്യ ഫെസ്റ്റിവലിൽ നവ്യയുടെ ഒരു ഡാൻസ് പെർഫോമൻസിന്റെ ചിത്രങ്ങൾ ആണിത് ചിത്രങ്ങൾക്ക് താഴെയായി നവ്യ ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് ഇങ്ങനെ കുറിച്ചിരിക്കുന്നു. “നല്ല ചിത്രങ്ങൾക്ക് ഒരുപാട് നന്ദി. ഇന്നലെ നടന്ന സൂര്യ ഫെസ്റ്റിവലിൽ നിന്നുള്ള ചിത്രങ്ങൾ നിങ്ങൾക്ക് വേണ്ടി പങ്കിടുന്നു.സൂര്യ കൃഷ്ണമൂർത്തി സാറിന് നന്ദി. തിരുവനന്തപുരത്ത് നിറഞ്ഞുനിന്നിരുന്ന എന്റെ പ്രേക്ഷകർക്ക് നന്ദി.നിറഞ്ഞുനിന്നിരുന്ന ഈ ജനക്കൂട്ടത്തെ കാണുക എന്നത് ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ് . നിങ്ങളുടെ വിലയേറിയ സമയത്തിന് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം. എന്റെ ഗുരുവായൂരപ്പന് നന്ദി. എന്റെ കൂടെ നിന്ന എന്റെ അച്ഛൻ അമ്മ ഗുരു എന്നിവർക്ക് നന്ദി “

You might also like