മേളം ഒന്നൂടെ മുറുകട്ടെ.. ചെണ്ടമേളക്കാര്‍ ഒപ്പം കൂടി ഉദ്‌ഘാടന വേദിയിൽ നവ്യ നായർ..!![വീഡിയോ] | Navya Nair at an Inaugration

Navya Nair at an Inaugration : മലയാളികളുടെ ഇഷ്ടപ്പെട്ട താരമാണ് നവ്യ നായര്‍. പ്രേക്ഷകര്‍ക്കിടയില്‍ ഇറങ്ങി ച്ചെല്ലുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നവ്യയുടെ വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുളളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായി കൊണ്ടിരിക്കുന്നത് നവ്യയുടെ ചെണ്ടമേളമാണ്. ചെണ്ടമേളക്കാര്‍ക്കൊപ്പം താളത്തില്‍ ചേര്‍ന്ന് കൊട്ടുന്ന നവ്യയുടെ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ബ്രൈഡല്‍ സ്റ്റുഡിയോ എന്ന പേരിലുള്ള സലൂണിന്റെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി എത്തിയ തായിരുന്നു താരം. ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു പോകും വഴിയാണ് മേളക്കാര്‍ക്കൊപ്പം കൂടിയത്. താര ജാഡ ഒട്ടുമില്ലാതെ അവരോടൊപ്പം ചേരുകയായിരുന്നു നവ്യ. ഇതു തന്നെയാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നതും. 2001 ല്‍ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചു കൊണ്ടാണ് നവ്യാ നായര്‍ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം നടത്തുന്നത്.

navya nair 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്നാല്‍ നന്ദനത്തിലെ ‘ബാലാമണി’യാണ് നവ്യയുടെ ഏറ്റവും ജനപ്രിയയാക്കി മാറ്റിയത്. 2002-ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും താരം നേടി. ഇടവേളക്ക് ശേഷം നവ്യാ നായര്‍ കേന്ദ്ര കഥാപാത്രമായി തിരിച്ചു വന്ന ചിത്രമാണ് വി കെ പി സംവിധാനം ചെയ്ത ഒരുത്തീ. വിവാഹത്തിന് ശേഷം കുടുംബസമേതം താരം മുംബൈയിലായിരുന്നു താമസിച്ചിരുന്നത്, ഇടയ്ക്ക് ടിവി റിയാലിറ്റി ഷോകളില്‍ വന്നെങ്കിലും അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തുന്ന കാര്യം താരം വെളിപ്പെടുത്തിയിരുന്നില്ല, ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയും ചെയ്തു.

തിരിച്ചുവരവ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു, ഇപ്പോഴിതാ സിനിമക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന്‍ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം പുറത്ത് വിട്ടത്. ഒരുത്തീ സിനിമ അണിയിച്ചൊരുക്കിയവര്‍ തന്നെയാണ് ഒരുത്തീ 2 യുടെ മുന്നണയിലും പിന്നണിയിലും പ്രവര്‍ത്തിക്കുക.

You might also like