Navya Nair : ദൃശ്യം 2 കന്നഡ റീമേക്കിന്റെ ലൊക്കേഷനിൽ നവ്യക്ക് കിട്ടിയ പണി കണ്ടോ… നിമിഷം നേരംകൊണ്ട് ആരാധകർ ഏറ്റടുത്തു പുതിയ വീഡിയോ ..

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നവ്യാ നായർ. താരം അഭിനയിച്ച സിനിമകളെലാം സൂപ്പർഹിറ്റുകൾ തന്നെയാണ്. ഇപ്പോഴിതാ ദൃശ്യം 2 ന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ താരം. വളരെ രസകരമായ ഒരു അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ലേലു അല്ലു ലേലു അല്ലു, എന്നെ അഴിച്ചുവിടൂ, ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ കണ്ടോ’എന്നാണ് താരം കുറിച്ചിരിക്കുന്നത്. കഷ്ടപ്പെട്ട് ഡയലോഗുകൾ പഠിക്കുന്ന

നവ്യയുടെ വീഡിയോ വളരെ വേഗം ആരാധകർ ഏറ്റെടുത്തു. നിലവിൽ മലയാളസിനിമയിൽ സജീവമല്ലെങ്കിലും നവ്യ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. ഇൻസ്റാഗ്രാമിലും മറ്റും വളരെ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെപെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. സിനിമയ്ക്ക് പുറമെ റിയാലിറ്റിഷോകളിലൂടെയും നവ്യ പ്രേക്ഷകർക്കരികിലേക്ക് എത്താറുണ്ട്. ദൃശ്യം 2 ന്റെ കന്നഡ റീമേക്കിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യ എന്നാണ് കന്നഡ റീമേക്കിന്റെ

പേര്. മലയാളത്തിൽ മീന ചെയ്ത കഥാപാത്രമാണ് കന്നടയിൽ നവ്യ ചെയ്യുന്നത്. സീത എന്നാണ് നവ്യയുടെ കഥാപാത്രത്തിന്റെ പേര്. വിവാഹശേഷം നവ്യാ നായർ അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. സീൻ ഒന്ന് നമ്മുടെ വീട് എന്ന മലയാള ചിത്രത്തിലും പിന്നീട് കന്നഡ ദൃശ്യത്തിലുമാണ് ഇതിനു മുന്നേ അഭിനയിച്ചത്. മലയാളത്തിൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ദൃശ്യം. കന്നടയിൽ പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന

ചിത്രത്തിലൂടെ മലയാളസിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്ഇപ്പോൾ നവ്യ. സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ വീഡിയോയ്ക്ക് താഴെ ആരാധകരും വ്യതസ്തമായ കമ്മന്റുകളുമായെത്തിയിട്ടുണ്ട്. ഇങ്ങനെ പോയാൽ നവ്യച്ചേച്ചി കന്നടയിൽ ലേഡി സൂപ്പർസ്റ്റാറാകുമല്ലോ’ എന്നാണ് ഒരു ആരാധകന്റെ കമ്മന്റ്. ഇപ്പോഴത്തെ അവസ്ഥയിൽ കന്നഡ തന്നെയാണ് ചേച്ചിക്ക് നല്ലത് എന്നാണ് ആരാധകന്റെ കമ്മന്റ്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe