Natural Hair Care & DIY Hair Dye Tips
Turmeric powder is a natural and safe alternative for hair coloring. Rich in antioxidants, it not only adds a golden tint but also strengthens hair, reduces scalp irritation, and improves overall hair health. Using turmeric for hair dye is a cost-effective way to maintain healthy, vibrant hair without expensive chemical products.
Natural Hair Dye Using Turmeric Powder : തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിച്ച് തുടങ്ങാറുണ്ട്. തുടക്ക സമയത്ത് ഇത്തരം ഹെയർ ഡൈ ഉപയോഗിക്കുന്നത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല എങ്കിലും പിന്നീട് അത് മുടിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി മുടി എങ്ങനെ കറുപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ads
ഈയൊരു രീതിയിൽ മുടി കറുപ്പിക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മഞ്ഞൾപ്പൊടി കാൽ കപ്പ്, മൈലാഞ്ചി പൊടി രണ്ട് ടേബിൾ സ്പൂൺ, തേയില രണ്ട് ടേബിൾ സ്പൂൺ, വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് മഞ്ഞൾപ്പൊടി ഇട്ടു കൊടുക്കുക. ചെറിയ ചൂടിൽ വച്ച് മഞ്ഞൾപ്പൊടി കറുപ്പു നിറം ആകുന്നത് വരെ ചൂടാക്കി എടുക്കണം. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം.
Advertisement
ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ചായപ്പൊടി ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ചായ അരിച്ചെടുത്ത് മാറ്റിവയ്ക്കാം. തയ്യാറാക്കിവെച്ച മഞ്ഞൾപൊടിയിൽ നിന്നും കുറച്ചെടുത്ത് ചീനച്ചട്ടിയിൽ ഇടുക, അതിലേക്ക് തേയില വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതോടൊപ്പം തന്നെ മൈലാഞ്ചി പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഈയൊരു കൂട്ട് ഒരു ദിവസം രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പിറ്റേദിവസം ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്തു കുറച്ചുനേരം വച്ച ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ഹെയർ പാക്ക് അപ്ലൈ ചെയ്യുകയാണെങ്കിൽ മുടി നല്ല രീതിയിൽ കറുത്ത് കിട്ടുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Turmeric Powder Video Credit : Sreejas foods
Smart Hair Care Tips with Turmeric
Pro Tip: Apply turmeric powder mixed with coconut oil or yogurt to your hair once a week for natural coloring and nourishment. This simple DIY solution strengthens hair, protects scalp health, and reduces the need for costly chemical hair dyes.