Natural Hair Dye Using Coconut Shell : മുടി നരച്ചു തുടങ്ങുമ്പോൾ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന മാർഗം ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ്. എന്നാൽ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന കെമിക്കൽ അടങ്ങിയ ഹെയർ ഡൈ പലപ്പോഴും മുടിക്ക് പലരീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നാച്ചുറൽ ഹെയർ ഡൈയുടെ കൂട്ട് മനസ്സിലാക്കാം.
ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായി വരുന്നത് രണ്ട് ചിരട്ട, നീലയമരിയുടെ പൊടി, കാപ്പിപ്പൊടി, തേയില ഇട്ട് തിളപ്പിച്ച വെള്ളം എന്നിവയാണ്. ഈ ഒരു ഹെയർ ഡൈ അപ്ലൈ ചെയ്യുന്നതിന് മുൻപായി അടുപ്പിച്ച് രണ്ടുദിവസം തലയിൽ നല്ലപോലെ ഹെന്ന ഇട്ട് സെറ്റ് ആക്കി വക്കണം. മാത്രമല്ല തലയിൽ ഒട്ടും തന്നെ എണ്ണയുടെ അംശം ഉണ്ടാകാനും പാടുള്ളതല്ല. ഹെയർ ഡൈ തയ്യാറാക്കാനായി ആദ്യം
രണ്ട് ചിരട്ട നല്ലതുപോലെ കത്തിച്ച് അതിന്റെ കരി ഒരു മിക്സിയുടെ ജാറിലിട്ട് തരി ഒട്ടുമില്ലാതെ പൊടിച്ച് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നീലയമരിയുടെ പൊടി, ഒരു ടീസ്പൂൺ കാപ്പിപ്പൊടി ഇത്രയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം തിളപ്പിച്ച് തേയിലയുടെ വെള്ളം കൂടി അതിലേക്ക് ചേർത്ത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ശേഷം ഡൈ ചെയ്യുന്ന ബ്രഷ് ഉപയോഗിച്ച് തലയിൽ തേച്ച് കൊടുക്കാം.
അടുപ്പിച്ച് രണ്ട് മുതൽ മൂന്ന് ദിവസം വരെ ഈ ഹെയർ ഡൈ തലയിൽ തേച്ചുപിടിപ്പിച്ചാൽ മാത്രമാണ് പൂർണമായ ഫലം ലഭിക്കുകയുള്ളൂ. പ്രത്യേകിച്ച് തല മുഴുവനായും നരച്ച ആളുകൾക്ക് തീർച്ചയായും മൂന്ന് ദിവസം തുടർച്ചയായി ഈ ഒരു ഹെയർ ഡൈ ഇട്ടു കൊടുക്കേണ്ടതായി വരും. ഇങ്ങനെ ചെയ്യുന്നത് വഴി നരച്ച മുടിയെല്ലാം കെമിക്കൽ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ കറുപ്പിച്ചെടുക്കാനായി സാധിക്കും.