വെറും മഞ്ഞൾപൊടി കൊണ്ട് നരച്ചമുടി എന്നന്നേയ്ക്കുമായി കട്ടകറുപ്പാക്കാം; ചൊറിച്ചിലും താരനും വരികയേയില്ല!! | Natural Hair Dye Recipe
Natural Hair Dye Recipe
Natural Hair Dye Recipe : അകാലനര, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോഴേക്കും എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. ഇങ്ങനെ ചെയ്യുന്നത് വഴി തുടക്കത്തിൽ മുടി കറുത്ത് കിട്ടുമെങ്കിലും പിന്നീട് ഇത് മുടിക്ക് വലിയ രീതിയിൽ ദോഷം ചെയ്യാറുണ്ട്.
അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഒരു ഹെയർ ഡൈ എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു ടീസ്പൂൺ അളവിൽ കാപ്പിപ്പൊടി, അതേ അളവിൽ ചായപ്പൊടി, ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി,
Natural Hair Dye Recipe
താളിപ്പൊടി, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര ഗ്ലാസ് വെള്ളമൊഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചായപ്പൊടിയും, കാപ്പിപ്പൊടിയും ഇട്ടുകൊടുക്കുക. ഇത് നന്നായി തിളച്ച് കുറുകി പകുതിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി സ്റ്റൗവിൽ വച്ച് അത് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക.
ഇത് നല്ലതുപോലെ കരിഞ്ഞ് നിറം മാറി വരണം. ഈയൊരു സമയത്ത് ഒരു ടീസ്പൂൺ അളവിൽ കാപ്പിപ്പൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ താളിപ്പൊടി കൂടി ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. ബാക്കി വിവരങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World