ഒരു കഷ്‌ണം കറ്റാർവാഴ മതി ഏത് നരച്ച മുടി കറുപ്പിക്കാം; കറ്റാർവാഴ മതി നരച്ച മുടി ഒറ്റയൂസിൽ തന്നെ കറുപ്പിക്കാം!! | Natural Hair Dye For Hair Growth

Natural Hair Dye For Hair Growth

Natural Hair Dye For Hair Growth : മുടികൊഴിച്ചിൽ, അകാല നര പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്താ ശരിയല്ലേ?

എന്നാൽ യാതൊരു ദൂഷ്യഫലങ്ങളും ഇല്ലാത്ത ഒരു ഹെയർ പാക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കറ്റാർവാഴ, മൈലാഞ്ചിയുടെ പൊടി, കറിവേപ്പില, കർപ്പൂരം, പനിക്കൂർക്കയുടെ ഇല ഇത്രയും സാധനങ്ങളാണ്.

Natural Hair Dye For Hair Growth

ആദ്യം തന്നെ കറ്റാർവാഴയുടെ തൊലിയെല്ലാം കളഞ്ഞ് പൾപ്പമെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് എടുത്തുവച്ച മറ്റ് ഇലകൾ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഈയൊരു കൂട്ടിലേക്ക് തേയില വെള്ളം കൂടി ചേർക്കേണ്ടതുണ്ട്. അതിനായി അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ ചായപ്പൊടിയും രണ്ട് കട്ട കർപ്പൂരവും ചേർത്ത് തിളപ്പിക്കാവുന്നതാണ്.

ഇത് നന്നായി അരിച്ചെടുത്ത ശേഷം നേരത്തെ അരച്ചു വച്ച കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാം. ഈയൊരു സമയത്ത് തന്നെ ഹെന്നയുടെ പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം ഇത് ഒരു ദിവസം രാത്രി മുഴുവനും റസ്റ്റ് ചെയ്യാനായി വയ്ക്കാം. റസ്റ്റ് ചെയ്യാനായി വയ്ക്കുമ്പോൾ ചീനച്ചട്ടി ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതാണ് നല്ലത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Devus Creations

You might also like