ഇനി കെമിക്കൽ ഇല്ലാതെ തന്നെ ഈസിയായി മുടി വീട്ടിൽ കളർ ചെയ്യാം! നരച്ച മുടി കറുപ്പിക്കാനും ഇതു മതി!! | Natural Hair Colour At Home

Natural Hair Colour At Home

Natural Hair Colour At Home : പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നത് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. മുടി നരയ്ക്കുന്നത് മാത്രമല്ല താരൻ, മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളും മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. നര പോലുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി അടിക്കുന്ന പതിവായിരിക്കും ഉണ്ടാവുക.

എന്നാൽ തുടർച്ചയായ ഇത്തരം കെമിക്കൽ അടങ്ങിയ സാധനങ്ങളുടെ ഉപയോഗം മുടിയുടെ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കും. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു നാച്ചുറൽ ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു ബീറ്റ്റൂട്ട് തോല് കളഞ്ഞ് ചെറുതായി അരിഞ്ഞെടുത്തത്.

തേയിലയും കാപ്പിപ്പൊടിയും ഇട്ട് തിളപ്പിച്ച വെള്ളം, അഞ്ച് ഗ്രാമ്പൂ, ഒരുപിടി മുരി ങ്ങയില, ഒരുപിടി കറിവേപ്പില, മൈലാഞ്ചി പൊടി, നീലയമരിയുടെ പൊടി, ഒരു മുട്ട ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ വെള്ളം തിളപ്പിക്കാനായി വെച്ച് അതിലേക്ക് പൊടികൾ ചേർത്ത് നല്ലതുപോലെ തിളച്ചു വരുമ്പോൾ എടുത്തുവച്ച ഇലകളും ഗ്രാമ്പൂവും കൂടി ഇട്ടു കൊടുക്കുക. ഈയൊരു കൂട്ട് നന്നായി തിളച്ച് കുറുകി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കാം.

അതിനുശേഷം അരിഞ്ഞുവെച്ച ബീറ്റ്റൂട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കട്ടിയുള്ള ഒരു ചീനച്ചട്ടി എടുത്ത് അതിലേക്ക് മൈലാഞ്ചി പൊടിയും, നീലയമരിയുടെ പൊടിയും അരച്ചുവെച്ച ബീറ്റ്റൂട്ട് പേസ്റ്റും ഇട്ട് നല്ലതുപോലെ ഇളക്കുക. ശേഷം തയ്യാറാക്കി വെച്ച കട്ടൻചായയുടെ കൂട്ടുകൂടി അതിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Video Credit : Devus Creations

You might also like