മുഖം തിളങ്ങാന്‍ കിടിലന്‍ ഒരു ഫെയ്സ് പാക് ഇതാ.. വെറും 20 മിനിറ്റ് കൊണ്ട് നമ്മുടെ ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാം.!!

എപ്പോഴും തിളങ്ങി നിൽക്കുന്ന മുഖം ആരാണ് ആഗ്രഹിക്കാത്തതായിട്ടുള്ളത്.? നിറം വർദ്ധിപ്പിക്കാനും മുഖം എപ്പോഴും തിളങ്ങി നിൽക്കാനും നമ്മൾ പല വഴികളും പരീക്ഷിക്കാറുണ്ട്. അതിനായി പലതരത്തിലുള്ള കെമിക്കലുകളും മുഖത്തു വാരി തേക്കുന്നവരും ഒട്ടും പുറകിലല്ല. വലിയ വിലകൊടുത്തായിരിക്കും നമ്മൾ ഇത്തരത്തിലുള്ള ഫെയ്സ് പാകുകൾ വാങ്ങി കൂട്ടുന്നുണ്ടാവുക. പ്രകൃതിദത്തമല്ലാത്തതിനാൽ തന്നെ പലർക്കും

ഇത് ദോഷം ചെയ്യാറുണ്ട്. മുഖം തിളങ്ങാന്‍ കിടിലന്‍ ഒരു ഫെയ്സ് പാക് ഇതാ. വെറും 20 മിനിറ്റ് കൊണ്ട് നമ്മുടെ ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാം. നമ്മുടെ വീട്ടിലുള്ള രണ്ടു സാധനങ്ങൾ കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാകുന്നത് എന്ന് നോക്കിയാലോ.? അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് തേനും ക്യാരറ്റും ആണ്. മിക്ക വീടുകളിലും ഇത് രണ്ടും ഉണ്ടാകുന്നതാണ്.

sgzrth

ആദ്യം ഒരു ക്യാരറ്റ് എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം പച്ചക്കറികളെല്ലാം ഗ്രേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഗ്രേറ്റർ കൊണ്ട് ക്യാരറ്റ് നന്നായി അരിഞ്ഞെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ യോജിപ്പിച്ച് എടുക്കുക. അങ്ങിനെ നമ്മുടെ കിടിലന്‍ ഫെയ്സ് പാക് ഇവിടെ റെഡിയായിട്ടുണ്ട്. ഇനി ഇത്

എങ്ങിനെയാണ് പ്രയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം കുറച്ചു പാൽ ഉപയോഗിച്ച് മുഖം ഒന്ന് ക്ലെൻസ് ചെയ്യുക. എന്നിട്ട് തയ്യാറാക്കി വെച്ചിരിക്കുന്ന തേൻ – ക്യാരറ്റ് ഫെയ്സ്പാക് മുഖത്ത് ഒന്ന് തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഒരു ഇരുപത് മിനിറ്റിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ നല്ലപോലെ മുഖം ഒന്ന് കഴുകുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാവുന്നതാണ്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe