പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞ വനം ഓരോരോ മരങ്ങളായി നട്ടുപിടിപ്പിച്ച് നാട് കാടാക്കിയ ദമ്പതികൾ! 😍👌

ഒരുപിടി ആളുകൾ മനസ്സുവെച്ചാൽ ഒരു വനം മുഴുവൻ മണിക്കൂറുകൾ കൊണ്ട് നമുക്ക് ഇല്ലാതാക്കാൻ പറ്റും. അതെ ഒരു കൂട്ടമാളുകൾ മനസ്സുവെച്ചാൽ ഒരു വനം പുനഃസൃഷ്ടിച്ചു എടുക്കാൻ സാധിക്കുമോ! സാധിക്കും എന്ന് തന്നെയാണ് ഉത്തരം. കാരണം അത് തെളിയിച്ചു കഴിഞ്ഞു പ്രശസ്ത ബ്രസീലിയൻ ഫോട്ടോഗ്രാഫർ സെബാസ്റ്റ്യൻയോ സൽഗാഡോയും അദ്ദേഹത്തിൻറെ ഭാര്യ ലെലിയ ഡെലൂയിസ് വാനിക്ക് സൽഗാഡോയും. പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞ ഒരു വനം ഇവർ

മറ്റു കുറച്ച് ആളുകളുടെ കൂടി സഹായത്തോടെ ഓരോരോ മരങ്ങളായി നട്ടുപിടിപ്പിച്ച് പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവന്നു. ഈ മഹത്തായ കർമ്മം അവർ പൂർത്തിയാക്കിയത് എത്ര നാളുകൾ കൊണ്ട് ആണെന്ന് അറിയാമോ? രണ്ടു പതിറ്റാണ്ടുകൾ കൊണ്ട്. 2.7 ദശലക്ഷം മരങ്ങളാണ് അവർ വീണ്ടും നട്ടുപിടിപ്പിച്ചത്. റുവാണ്ടയിലെ വംശഹത്യയെക്കുറിച്ചുള്ള ദുരിതപൂർണമായ റിപ്പോർട്ടിംഗ് അസൈൻമെന്റ് പൂർത്തിയാക്കിയ ശേഷം 1994-ൽ

ആണ് സെബാസ്റ്റിയോ സൽഗാഡോ മിനാസ് ഗെറൈസിലെ തന്റെ കുടുംബ ഭൂമി ഏറ്റെടുക്കാനായി വരുന്നത്. എന്നാൽ കുട്ടിക്കാലത്ത് തൻറെ മനസ്സിൽ പതിഞ്ഞ ഓർമ്മകളുമായി നാട്ടിൽ തിരിച്ചെത്തിയ സൽഗാഡോ കണ്ടത് മരങ്ങളെല്ലാം വെട്ടി മുറിച്ചുമാറ്റിയ ജീവ ജാലങ്ങളെല്ലാം അപ്രത്യക്ഷമായ ഒരു ഉഷ്ണ ഭൂമിയായിരുന്നു. ആ കാഴ്ച അദ്ദേഹത്തെ ഏറെ നിരാശനാക്കി. അപ്പോഴാണ് കാട് വീണ്ടും നട്ടുപിടിപ്പിക്കുക എന്ന ഉജ്ജ്വലമായ ആശയവുമായി

ഭാര്യ എത്തിയത്. തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ, സൽഗാഡോയും കുടുംബവും പങ്കാളികളെ റിക്രൂട്ട് ചെയ്യുകയും ഫണ്ട് സ്വരൂപിക്കുകയും 1998 ൽ ഇൻസ്റ്റിറ്റ്യൂട്ട് ടെറ സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷം, അവർ പരിസ്ഥിതിയെ ജന്തുജാലങ്ങളാലും വന്യ ജീവികളാലും അതിന്റെ യഥാർത്ഥ അവസ്ഥയിലേക്ക് പൂർണ്ണമായും മാറ്റി. ഇപ്പോഴും അവർ മരങ്ങൾ നട്ടുകൊണ്ടിരിക്കുകയാണ്, അവർക്കു വേണ്ടിഅല്ല വരും തലമുറകൾക്കായി.

Rate this post
You might also like