സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട മുരളി… മൂന്നിലെ തുടക്കം നാലാളുമായി; ചിത്രങ്ങൾ വൈറൽ!! | Narain And Family New Year Special Gone Viral
Narain And Family New Year Special Gone Viral : നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനസിൽ ഇടം നേടിയ നടനാണ് നരേൻ. സുനിൽ കുമാർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. താരത്തിന് മകൻ ജനിച്ചത് അടുത്തിടെയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് നരേൻ. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാം, ഫേസ്ബുക് അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ ശ്രദ്ധ നേടുന്നത് നരേൻ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ചിത്രമാണ്. നരേൻ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നരേനും ഭാര്യയും തന്റെ വാവയോടും കൂടെ കിടക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. തന്റെ ആരാധകർക്ക് ന്യൂ ഇയർ ആശംസകളുമായിട്ടാണ് ഈ ചിത്രം നരേൻ പങ്കുവെച്ചത്. 2023.. ആൻഡ് ദി ജേർണി ബിഗിൻസ് വിത്ത് ഗ്രാറ്റിട്യൂട് ന്യൂ ഇയർ വിഷേസ് ടു ഓൾ എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

നരേൻ തനിക്കും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത മുൻപ് പങ്കുവെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ കൈയുടെ ഫോട്ടോയ്ക്കൊപ്പം ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചു എന്നാണ് നരേൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്.അടുത്തിടെ തന്റെ മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കിയ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.2002 ലാണ് നരേൻ സിനിമ മേഖലയിലേക്ക് എത്തുന്നത്. 2007 ൽ മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം നടന്നു.
താരം അഭിനയ രംഗത്തേക്ക് എത്തിയത് അച്ചുവിൻറെ അമ്മ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പിന്നിട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നരേൻ അന്യഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് കാഴ്ച്ചവച്ചു. അവസാനമായി നരേൻ അഭിനയിച്ച ചിത്രം അദൃശ്യം ആണ്.അടുത്തിടെ തീയറ്ററുകളിൽ എത്തി വമ്പൻ ഹിറ്റ് ആയിമാറിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചു.