27 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മമ്മൂട്ടി ചിത്രം നൻ പകൽ നേരത്ത് മയക്കം; പുതിയ വിവരങ്ങൾ പങ്കുവെച്ച് മമ്മൂക്ക !! | Nanpakal Nerathu Mayakkam World Premiere at the 27th IFFK 2022

Nanpakal Nerathu Mayakkam World Premiere at the 27th IFFK 2022 malayalam : 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേയ്ക്കു നന്‍ പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘ നന്‍ പകല്‍ നേരത്ത് മയക്കം’. സംവിധായകന്‍ ആര്‍ ശരത് ചെയര്‍മാനായ സമിതിയാണ് ചിത്രങ്ങള്‍ ഐ എഫ് എഫ് കെ യിലേക്ക് തിരഞ്ഞെടുത്തത്. രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍, ജീവ കെ ജെ എന്നിവരാണ് മറ്റു അംഗങ്ങള്‍.

ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകളും സമയവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പുതു തലമുറയ്ക്ക് ലഭിച്ച മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പല്ലിശേരി. ലിജോ ജോസും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ച ആദ്യ ചിത്രമാണ് നൻ പകൽ മയക്കം. ചിത്രത്തിന്റെ ആദ്യ പ്രദർശനവും ഐ എഫ് എഫ് കെ വേദിയിലാണ്. ചിത്രത്തിന്റെ പ്രീമിയർ ഷോ 12 തീയതിയാണ്. തുടർന്ന് 13 -14 തീയതികളിലും പ്രദർശിപ്പിക്കും.

Nanpakal Nerathu Mayakkam World Premiere at the 27th IFFK 2022

വഴക്ക്, അറിയിപ്പ്, ആയിരത്തൊന്ന്‌ നുണകള്‍, ബാക്കി വന്നവര്‍, പട, നോര്‍മല്‍, ഗ്രേറ്റ് ഡിപ്രഷന്‍, വേട്ടപ്പട്ടികളും ഓട്ടക്കാരും, ആണ്, ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടുമക്കളും, ധബാരി ക്യുരുവി, ഫ്രീഡം ഫൈറ്റ്, 19(1)(a) എന്നിവയാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍. തിരുവനന്തപുരത്ത് ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്‌. വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി.

അടുത്ത മേളയ്ക്ക്‌ വീണ്ടും കാണാമെന്ന ഉറപ്പിൻ മേൽ യാത്ര ചൊല്ലി പിരിഞ്ഞ സിനിമയെ സ്‌നേഹിക്കുന്ന മനസ്സുകൾ വീണ്ടും തിരുവനന്തപുരത്തേക്ക്‌ എത്തുകയാണ്‌. ലോക സിനിമയുടെ വാതായനങ്ങൾ മലയാളിക്ക്‌ മുന്നിൽ തുറന്നിട്ടത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെയാണ്. ലോകത്തെ എല്ലാ ഭാഷകളിലേയും സിനിമകൾ നമ്മുടെ വിരൽതുമ്പിൽ ലഭിക്കാത്ത കാലത്ത്‌ ചലച്ചിത്രമേള മലയാളിയുടെ ലോക സിനിമയിലേക്കുള്ള കവാടം തുറക്കുകയായിരുന്നു.

Rate this post
You might also like