അമ്മയെ തോൽപ്പിക്കുമല്ലോ ഈ മകൾ! 😍 ഫാസ്റ്റ് നമ്പരിൽ ഒറ്റയ്ക്ക് തിളങ്ങി നൈന; അമ്മ എവിടെ എന്ന് ആരാധകരും.!! [വീഡിയോ]

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നിത്യാ ദാസ്. ദിലീപിന് നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യാ ദാസ് മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. വേറിട്ട അഭിനയ ശൈലിയും സൗന്ദര്യവും കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നിത്യ വിവാഹ ശേഷം അഭിനയരംഗത്തു നിന്നും ഇടവേള എടുത്തിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ

2007 ലായിരുന്നു നിത്യ വിവാഹിതയായത്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും താരവും മകളും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യങ്ങളാണ്. അമ്മയ്ക്കൊപ്പം ചുവടുവെച്ചാണ് മകൾ നൈന സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങുന്നത്. ഇപ്പോൾ ജുഗ്നു എന്ന ഗാനത്തിനാണ് നൈന ചുവടുവെച്ചിരിക്കുന്നത്. അമ്മയുടെ സാന്നിധ്യമില്ലാതെയാണ് മകൾ നൃത്തം വച്ച് രംഗത്തെത്തിയിരിക്കുന്നത്.

ചടുലമായ ഫാസ്റ്റ് നമ്പർ ചുവടുകളോടെ നൈന ആരാധകരെ കീഴടക്കിയിട്ടുണ്ട്. നൈന ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകരുടെ സ്വന്തം താരമാണ്. നൈനയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറി കഴിഞ്ഞു. ജീൻസ് ധരിച്ച് ഫാസ്റ്റ് നമ്പറിനൊപ്പം ആടിത്തിമർക്കുകയാണ് നൈന. റീലിനു താഴെ ഇതിനോടകം തന്നെ ഒട്ടേറെ കമന്റുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

അമ്മയെ തോൽപ്പിക്കുമല്ലോ ഈ മകൾ എന്നാണ് നൈനയോട് ആരാധകർ പറയുന്നത്. എന്തായാലും താര പുത്രിയുടെ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അമ്മയെ പോലെ തന്നെ ഇരിക്കുന്നതിനാൽ ഇരട്ടകൾ എന്ന ഹാഷ് ടാഗിൽ ആണ് ഇവർ വീഡിയോകൾ പങ്കുവയ്ക്കുന്നത്. ഇരുവരും പങ്കുവയ്ക്കുന്ന വീഡിയോ ക്ഷണനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നത്.

Rate this post
You might also like