അമ്മയോടൊപ്പമുള്ള ഈ കുഞ്ഞ് വാവ ആരെന്ന് മനസ്സിലായോ?? തെന്നിന്ത്യൻ സൂപ്പർസ്റ്റാറിന്റെ മകനും യുവ നടനുമാണ്!! | Celebrity Childhood Photo

Celebrity Childhood Photo : സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുന്നത് ആരാധകർക്ക് എന്നും ഇഷ്ടമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഒരു തെന്നിന്ത്യൻ യുവനടന്റെ കുട്ടിക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഇയാൾ ഒരു താരപുത്രൻ കൂടിയാണ്. അതെ, ഒരു തെന്നിന്ത്യൻ സൂപ്പർസ്റ്റാറിന്റെ മകനാണ് ഈ ചിത്രത്തിൽ നിങ്ങൾ കാണുന്ന യുവനടൻ. അമ്മയുടെ അരികിൽ ഇരിക്കുന്ന ഈ യുവ നടൻ ആരെന്ന് മനസ്സിലായോ.

ടോളിവുഡ് സിനിമ പ്രേമികളുടെ ആരാധനാപാത്രമായ നാഗാർജുനയുടെ മകനും, യുവ ആരാധകരുടെ ഇഷ്ട നായകനുമായ നാഗ ചൈതന്യയുടെ കുട്ടിക്കാലത്ത് ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. അമ്മ ലക്ഷ്മി ദഗുബധിയാണ്‌ നാഗ ചൈതന്യയെ വാരി പുണർന്നിരിക്കുന്നതായി ചിത്രത്തിൽ കാണുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ ‘താങ്ക്യു’ വിന്റെ പ്രമോഷന്റെ ഭാഗമായി നാഗ ചൈതന്യ എഴുതിയ കുറിപ്പിൽ ആണ് അച്ഛനും അമ്മക്കും ഒപ്പമുള്ള ബാല്യകാല ചിത്രങ്ങൾ നടൻ പങ്കുവെച്ചത്.

celebrity childhood pic 1 2

“അമ്മ – എന്റെ കാതലായതിനാൽ, കാലാകാലങ്ങളിൽ എന്നെ വേരൂന്നിയതിന്, സാധ്യമായ എല്ലാ വഴികളിലും നിരുപാധികമായി. നാന – എനിക്ക് ഒരു ദിശ കാണിച്ചതിനും മറ്റൊരു സുഹൃത്തിനും ആകാൻ കഴിയാത്ത എന്റെ സുഹൃത്തായതിനും. ഹാഷ് – എന്നെ എങ്ങനെ സ്നേഹിക്കണമെന്ന് കാണിച്ചുതന്നതിന്, എന്നെ മനുഷ്യനായി നിലനിർത്തുന്നതിന്! നന്ദി,” എന്ന് ഉൾപ്പെടുന്ന അടിക്കുറിപ്പോടെയാണ് നാഗ ചൈതന്യ ചിത്രങ്ങൾ പങ്കുവെച്ചത്.

2009-ൽ പുറത്തിറങ്ങിയ ‘ജോഷ്’ എന്ന ചിത്രത്തിലൂടെയാണ് നാഗചൈതന്യ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട്, ‘100% ലവ്’, ‘മനം’, ‘പ്രേമം’, ‘ഓ ബേബി’, ‘ലവ് സ്റ്റോറി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നാഗ ചൈതന്യ പ്രേക്ഷകരുടെ മനം കവർന്നു. ‘ബംഗരാജു’ എന്ന ചിത്രമാണ് നാഗ ചൈതന്യയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

 

 

View this post on Instagram

 

A post shared by Chay Akkineni (@chayakkineni)

Rate this post
You might also like