നടി റൂബി ജുവൽ വിവാഹിതയായി! 😍 മാതാപിതാക്കളുടെ കൈപിടിച്ച് അതീവ സുന്ദരിയായി നടി റൂബി വേദിയിലേക്ക്.!! 😍🔥

മിനിസ്ക്രീൻ താരം റൂബി ജ്യുവൽ വിവാഹിതയായി. താരത്തിന് വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ കൈയടക്കിയിരിക്കുന്നത്. സിനിമ അണിയറ പ്രവർത്തകനായ അജാസാണ് റൂബിയെ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ മണ്ഡപത്തിലേക്ക് അതിസുന്ദരിയായ എത്തിയിരിക്കുന്ന റൂബിയുടെ വീഡിയോകളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്.

ഒരു രാജകുമാരിയെ പോലെ അതീവ സുന്ദരിയായ ഒരുങ്ങിയിരിക്കുന്ന റൂബി മാതാപിതാക്കളുടെ കൈപിടിച്ചു പൂപ്പന്തലിൽ ആണ് വിവാഹ മണ്ഡപത്തിലേക്ക് എത്തിയത്. അകമ്പടിയായി പ്രത്യേക നർത്തക സംഘവും മുന്നിൽ നൃത്തച്ചുവടുകൾ വെയ്ക്കുന്ന നർത്തകരേയും വീഡിയോയിൽ കാണാം. വേദിയിൽ കാത്തിരുന്ന അജാസിൻ്റെ അടുക്കലെത്തിയ റൂബിയെ കണ്ണിമവെട്ടാതെ ആണ് ബന്ധുക്കളും സുഹൃത്തുക്കളും നോക്കിയത്.

അത്രത്തോളം അതീവ സുന്ദരിയായാണ് റൂബി വേദിയിലെത്തിയത്. അജാസിൻ്റെ ബന്ധുക്കൾ വേദിയിലെത്തി റൂബിയെ മെഹർ അണിയിക്കുന്നതും അജാസിന്റെ സഹോദരി റൂബിയെ ചേർത്തുപിടിച്ച് ചുംബനം നൽകുന്നതുമായ ചിത്രങ്ങളും വീഡിയോകളും ആണ് പുറത്ത് വന്നിരിക്കുന്നത്. പരസ്പരം പൂമാല ചാർത്തുന്ന രസകരമായ വീഡിയോയും സുഹൃത്തുക്കൾ ചേർന്ന് കാഴ്ചക്കാർക്ക് സമ്മാനിച്ചിട്ടുണ്ട്.

മനോഹരമായ കേക്ക് മുറിച്ച് പരസ്പരം പങ്കുവയ്ക്കുന്നുമുണ്ട് അതോടെയാണ് മണിക്കൂറുകൾ നീണ്ട വിവാഹാഘോഷങ്ങൾക്ക് സമാപനം കുറിച്ചത്. കൊച്ചു ടി വി യിൽ അവതാരകയായി തുടങ്ങിയ റൂബി പരസ്പരം സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. സുചിത്ര എന്ന കഥാപാത്രത്തെയാണ് റൂബി അവതരിപ്പിച്ചത്. മാട്രിമോണിയൽ വഴി വന്ന ബന്ധമാണ് അജാസിന്റേതെന്ന് റൂബി പറഞ്ഞിരുന്നു.

Rate this post
You might also like