നടി റൂബി ജുവൽ വിവാഹിതയായി! 😍 നിക്കാഹ് കഴിഞ്ഞെന്ന് നടി റൂബി; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!!

പരസ്പരം സീരിയലിലൂടെ ജനങ്ങൾക്ക് പരിചിതമായ പേരാണ് സുചിത്ര. ഈ വേഷം ഭംഗിയായി അവതരിപ്പിച്ച റൂബി ജുവലിനെ ജനങ്ങൾക്ക് മറക്കാനാവില്ല. സീരിയൽ രംഗത്ത് വരുന്നതിന് മുൻപേ അവതാരികയായും റൂബി തിളങ്ങിയിരുന്നു. കൊച്ചു ടിവി എന്ന ചാനലിലാണ് റൂബി അവതാരികയായി മിന്നിച്ചത്. ഇപ്പോൾ താരത്തിൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

താൻ വിവാഹിതയായ വിവരം റൂബി സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. എഡിറ്ററായ അജാസാണ് താരത്തിൻ്റെ വരൻ. ഇരുവരുടെയും വിവാഹ ഫോട്ടോയും റൂബി തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചു. മാട്രിമോണി വഴിയാണ് പരിചയപ്പെടുന്നതും ഒടുവിൽ അത് വിവാഹത്തിൽ എത്തുന്നതും. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ ചെറിയ വിവാഹമായിരുന്നു താരത്തിൻ്റേത്.

റൂബിയുടെ പ്രൊഫൈൽ കണ്ടപ്പോൾ അജാസാണ് അപ്രോച്ച് ചെയ്തതെന്ന് താരം പറയുന്നു. പിന്നീട് ഇൻസ്റ്റാഗ്രാം വഴി കൂടുതൽ പരിചയപ്പെടുകയും ഒടുവിൽ വീട്ടുകാർ തമ്മിൽ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയുമാണ് ഉണ്ടായത്. ഇന്ദിര എന്ന സീരിയലിലൂടെയാണ് റൂബി അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പരസ്പരം സീരിയലിലെ നായകൻ്റെ സഹോദരി വേഷമായ സുചിത്ര എന്ന കഥാപാത്രം ചെയ്തതോടെയാണ്

താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വളരെ ചെറിയ ചടങ്ങായാണ് വിവാഹം നടന്നത്. അതുകൊണ്ട് തന്നെ വരുന്ന ഞായറാഴ്ച മറ്റു കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി റിസപ്ഷനും നടത്തുന്നുണ്ട്. താരത്തിൻ്റേത് പ്രണയവിവാഹമായിരുന്നെന്ന സംശയം പലരും പ്രകടിപ്പിച്ചെങ്കിലും തികച്ചും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് റൂബി തന്നെ അറിയിച്ചിരുന്നു. ഒരുപാട് താരങ്ങളും ആരാധകരും പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചു.

3/5 - (2 votes)
You might also like