ഓണസദ്യ അല്ല ഇത് ഓണസദ്യ പോലൊരു കേക്ക്; ഓണത്തിന് കിട്ടിയ വെറൈറ്റി സമ്മാനത്തെ കുറിച്ച് പ്രിയതാരം നാദിർഷ !! | Nadirsha Onam Special Cake

Nadirsha Onam Special Cake : ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. മലയാള സിനിമ ലോകത്തെ സെലിബ്രിറ്റികളും അവരുടെ ഓണാഘോഷങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ്. പലരും ഓണക്കോടി അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ, ചിലർ തങ്ങളുടെ പഴയകാല ഓണാഘോഷങ്ങളുടെ ചിത്രങ്ങളും പങ്കുവെക്കുന്നു. ഓണക്കളികളും ഓണക്കോടിയും പോലെ തന്നെ ഓണത്തിന്റെ പ്രധാന വിശേഷമാണ് ഓണസദ്യ.

ഇപ്പോൾ, നടനും കൊമേഡിയനും സംവിധായകനുമായ നാദിർഷ പങ്കുവെച്ച ഓണസദ്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്. തനിക്ക് സമ്മാനമായി ലഭിച്ച ഓണസദ്യയുടെ ചിത്രമാണ് നാദിർഷ പങ്കുവെച്ചത്. ഓണസദ്യ കഴിക്കുന്ന ചിത്രത്തോടൊപ്പം, ഓണസദ്യ സമ്മാനമായി നൽകിയവർക്ക് നന്ദി അറിയിക്കുകയും, അതിനൊപ്പം നാദിർഷ എഴുതിയ കുറിപ്പും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇത് ഒരു സാധാരണ ഓണസദ്യ അല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

nadirshah
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കണ്ടാൽ, എല്ലാ വിഭവങ്ങളും ഉള്ള ഒരു ഓണസദ്യയായി ആണ് നമുക്ക് നാദിർഷ പങ്കുവെച്ച ചിത്രത്തെ കാണാൻ സാധിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ ഇത് ‘ഡിആർ ബേക്കേഴ്സ്’ എന്ന സ്ഥാപനം നാദിർഷയ്ക്ക് സമ്മാനിച്ച കേക്ക് ആണ്. തനിക്ക് ഓണാശംസകൾ നേർന്നുകൊണ്ട് ‘ഡിആർ ബേക്കേഴ്സ്’ സമ്മാനിച്ച ഈ കേക്കിന്റെ വിശേഷം നാദിർഷ എഴുതിയത് കൊണ്ട് മാത്രമാണ്, ചിത്രത്തിൽ കാണുന്നത് യഥാർത്ഥ ഓണസദ്യ അല്ല എന്നും, ഇത് ഒരു കേക്ക് ആണെന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

“പല രൂപത്തിലുള്ള കേക്കുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഓണസദ്യ പോലൊരു കേക്ക് ആദ്യമായിട്ടാ. ചോറും, കറികളും, പപ്പടോം, പഴോം ഒക്കെ കേക്ക് ഉണ്ട്,” എന്ന തലക്കെട്ടോടെ ആണ് നാദിർഷ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. അതോടൊപ്പം തനിക്ക് ഈ കേക്ക് സമ്മാനിച്ച ‘ഡിആർ ബേക്കേഴ്സ്’ ഉടമ ജലീലിന് നാദിർഷ നന്ദി അറിയിക്കുകയും ചെയ്തു. കേക്ക് കണ്ട് അത്ഭുതപ്പെട്ടവരെല്ലാം തങ്ങളുടെ ആ അമ്പരപ്പ് കമന്റ് ബോക്സിൽ പങ്കുവെക്കുകയും ചെയ്തു.

You might also like