നടി ദിവ്യ ഗോപിനാഥ് വിവാഹിതയായി! 😍 സ്വന്തം ചിത്രത്തിലെ താരം ഇനി ജീവിതത്തിലെ നായിക; നടി ദിവ്യ ഇനി ജുബിത്തിന് സ്വന്തം.!!

2018 ൽ പുറത്തിറങ്ങിയ ആഭാസം എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതമായ താരമാണ് ദിവ്യ ​ഗോപീനാഥ്. മലയാള സിനിമയിൽ ശക്തമായ കുറെയേറെ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ ദിവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. അയാൾ ശശി, വൈറസ് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ കഥാപാത്രങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടവയായിരുന്നു. നാടകങ്ങളിൽ നിന്ന് സിനിമാ ലോകത്തെത്തിയ താരമാണ് ദിവ്യ.

അഞ്ചു വർഷത്തിലധികമായി നാടകങ്ങളിൽ സജീവമായിരുന്നു താരം. അതിനുശേഷമാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. കമ്മട്ടിപ്പാട്ടം ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം ആഭാസം എന്ന ചിത്രത്തിലെ സംവിധായകനായ ജൂബിത് നമ്രോടാത്തുമായി വിവാഹം കഴിഞ്ഞ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഡെമോക്രസി ട്രാവൽസ് എന്ന ബസ് യാത്രയിൽ വെച്ച് ആദ്യമായി കണ്ടു. പരിചയപ്പെട്ടു…

അടുത്ത സുഹൃത്തുക്കളായി, ഒരുമിച്ച് പ്രവർത്തിച്ചു, സ്നേഹിച്ചും തർക്കിച്ചും വഴക്കിട്ടും കൂടിയ യാത്ര തുടർന്നു കൊണ്ടിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ദിവ്യ ഇരുവരും വിവാഹിതരായ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലളിതമായി നടത്തിയ വിവാഹ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമായിരുന്നു

താരത്തിന്റെ ആദ്യ ചിത്രം. ഹൃസ്വ ചിത്രങ്ങളും ഡോക്യുമെൻററികളും ഒരുക്കി സിനിമാ സംവിധാന രംഗത്തേക്ക് കടന്നു വന്ന ജൂബിത്തിന്റെയും ദിവ്യയുടെയും വിവാഹം ആലങ്ങാട് സബ് രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു നടന്നത്. വിവാഹത്തിന്റെയും തുടർന്നുള്ള പാർട്ടിയുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

5/5 - (1 vote)
You might also like