പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി! എന്നും ഓർമയുണ്ടാകും ഈ മുഖം മിമിക്രി കലാകാരന്മാര്‍ക്ക് ആശ്വാസം പകർന്ന് സുരേഷ് ഗോപി..!! | nadhirshah

കൊടുത്ത വാക്ക് പാലിച്ച് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. നർമം തൊഴി ലാക്കിയ 200 ഓളം കുടുംബങ്ങൾക്കാണ് സുരേഷ് ഗോപി പുതുജീവൻ നൽകിയത്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫല ത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം സംഭാവനയായി നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു ഇപ്പോൾ ആ വാക്ക് നിറവേറ്റി ഇരിക്കുകയാണ് താരം.

പറഞ്ഞ വാക്ക് കൃത്യമായി പാലിച്ച് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് നന്ദിപറഞ്ഞ് നാദിർഷ അടക്കമുള്ള നിരവധി മിമിക്രി ആർട്ടിസ്റ്റുകൾ രംഗ ത്തെത്തിയിട്ടുണ്ട്. നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് “ഓർമ്മയുണ്ടോ ഈ മുഖം നർമം കലർത്തിയ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിന് രണ്ട് ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്കും എന്ന് വ്യക്തമാക്കിയ

nadrisha

സുരേഷ് ഗോപി…. ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും ലഭിക്കുന്ന പണം പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും അവരുടെbകുട്ടികളുടെ വിദ്യാ ഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും ചെയ്യുന്നതിനൊപ്പം മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തര വാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഒരു സംഘടന ആണ്

‘MAA'( Mimicry Artist association).. ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഒരു ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ സുരേഷ് ഗോപി എത്തിയിരുന്നു..സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും തമാശ പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കു കളാണ് ആദ്യം ഞാൻ പറഞ്ഞത്. പുതിയ ചിത്രത്തിന്റർ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട്

2 ലക്ഷം രൂപ സംഘടനയ്ക്ക് അദ്ദേഹം ഇന്നലെ നൽകുക യുണ്ടായി. കൊറോണ മുലം ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിൽ അദ്ദേഹത്തിന് നന്ദി അർപ്പിക്കുന്നു മാത്രമല്ല പണ്ട് അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമുണ്ട് ” ഓർമയുണ്ടോ ഈ മുഖം ” ഇനി MAA എന്ന  സംഘടന പറയട്ടെ.. എന്നും ഓർമയുണ്ടാകും ഈ മുഖം..

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe