നല്ല സോഫ്റ്റ് സോഫ്റ്റായ നെയ്യപ്പം ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി.. നല്ല പഞ്ഞി പോലെ സോഫ്റ്റായ നാടൻ നെയ്യപ്പം.!! | Nadan Neyyappam Recipe

Nadan Neyyappam Recipe Malayalam : നല്ല സോഫ്റ്റ് സോഫ്റ്റായ നെയ്യപ്പം ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി. നെയ്യപ്പം എത്ര ഉണ്ടാക്കി നോക്കിയിട്ടും ശരിയാവുന്നില്ലേ? നമുക്ക് ഒന്നും കൂടി ഒന്ന് ശ്രമിച്ചു നോക്കിയാലോ? നല്ല സോഫ്റ്റും ക്രിസ്പിയുമായ നെയ്യപ്പം ഉണ്ടാക്കാൻ ആദ്യം ഒരു കപ്പ്‌ പച്ചരി നാല് മണിക്കൂർ കുതിർക്കണം. ഈ കുതിർത്തു വച്ചിരിക്കുന്ന പച്ചരി മിക്സിയുടെ ജാറിലേക്ക് മാറ്റിയിട്ട് കാൽ സ്പൂൺ ജീരകം, മൂന്ന് ഏലയ്ക്ക, കുറച്ച് ബേക്കിങ് സോഡ,

ഒരു കൈൽ ചോറ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. മറ്റൊരു പാത്രത്തിൽ 3 അച്ച് ശർക്കര കാൽ ഗ്ലാസ്‌ വെള്ളം ചേർത്ത് നന്നായി ഉരുക്കണം. ഈ ശർക്കര പാനി ഒന്ന് ചൂട് ആറിയതിനു ശേഷം അരച്ചു വച്ചിരിക്കുന്നതിലേക്ക് ചേർക്കാം. മാവ് ഇപ്പോൾ ലൂസ് ആയാൽ ഇതിലേക്ക് കുറച്ച് റവ ചേർക്കാം. ഒപ്പം ഒരു നുള്ള് ഉപ്പും അര കപ്പ്‌ തേങ്ങ ചിരകിയതും കൂടി ചേർത്താൽ നെയ്യപ്പം ഉണ്ടാക്കി തുടങ്ങാം. നല്ല ചൂട് വെളിച്ചെണ്ണയിൽ ഒരു തവി മാവ് ഒഴിക്കുക.

Nadan Neyyappam Recipe

തീ കുറച്ചതിന് ശേഷം ഇത് തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിച്ചെടുക്കണം. ഒരു ഗോൾഡൻ ബ്രൗൺ നിറം ആവുമ്പോൾ ഒരു കത്തി വച്ച് കു ത്തി നോക്കിയാൽ വെന്തോ എന്ന് അറിയാൻ പറ്റും. അങ്ങനെ അകത്ത് പൂ പോലെ സോഫ്റ്റും പുറത്ത് കറുമുറേയും ഇരിക്കുന്ന നല്ല രുചികരമായ നെയ്യപ്പം തയ്യാർ. ഇനി ആരും പുറത്ത് നിന്നും നെയ്യപ്പം വാങ്ങി കഴിക്കില്ല. അത്രയ്ക്ക് രുചികരമായ നെയ്യപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം. നെയ്യപ്പം ഉണ്ടാക്കുന്ന ചേരുവകളും ഉണ്ടാക്കാനുള്ള വിധവും അറിയാനായി വീഡിയോ കാണാം.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : ഉമ്മച്ചിന്റെ അടുക്കള by shereena

Rate this post
You might also like