Naadan Pumpkin Green Bean Curry Recipe: മത്തനും ചെറുപയറും എല്ലാം കൂടിയിട്ട് ഒരു സിമ്പിൾ കൂട്ടുകറിയുടെ റെസിപ്പി ആണിത്. അധികം സമയം ഒന്നും ഇല്ലാതെ പയർ എല്ലാം വേവുന്ന സമയം കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സിമ്പിൾ കൂട്ടുകറിയുടെ റെസിപ്പി നോക്കാം. അധികം എരിവില്ലാത്തത് കൊണ്ട് തന്നെ നമുക്ക് കുട്ടികൾക്കും കൊടുക്കാൻ സാധിക്കുന്ന ഒരു സിമ്പിൾ പയർ മത്തങ്ങ കറിയാണിത്.
- മത്തങ്ങ – 1/4 ഭാഗം
- ചെറു പയർ – 1/4 കപ്പ്
- മഞ്ഞൾപൊടി
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ചെറിയുള്ളി – 3 എണ്ണം
- പച്ച മുളക് – 2 എണ്ണം
- വേപ്പില
- വലിയ ജീരക പൊടി – 1/2 ടീ സ്പൂൺ
- വെളിച്ചെണ്ണ
ഒരു മത്തങ്ങയുടെ കാൽഭാഗം എടുത്ത് അതിന്റെ തൊലി കളഞ്ഞ ശേഷം കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇതുപോലെതന്നെ കുറച്ച് പയർ എടുത്ത ശേഷം ഇത് കഴുകി വൃത്തിയാക്കി മത്തങ്ങയും പയറും കൂടി കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുത്ത ശേഷം മഞ്ഞൾ പൊടിയും ഉപ്പും ഇട്ട് വേവിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് പച്ചമുളക് ചെറിയ ഉള്ളി
ചെറിയ ജീരകത്തിന്റെ പൊടി എന്നിവ ഇട്ടു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പയർ എല്ലാം വെന്തു കഴിഞ്ഞ് കുക്കറിന്റെ പ്രഷർ പോയിക്കഴിയുമ്പോൾ തുറന്ന ശേഷം ഇതിലേക്ക് നമ്മൾ അരച്ചുവെച്ചേക്കുന്ന തേങ്ങയുടെ മിക്സ് ചേർത്തു കൊടുത്ത് ചെറിയ തീയിൽ വച്ച് നന്നായി ചൂടാക്കി എടുക്കുക. ശേഷം തീ ഓഫാക്കി കഴിയുമ്പോൾ ഇതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. കൂടെത്തന്നെ വേപ്പിലയും ഇട്ടു കൊടുത്ത് കുറച്ചുനേരം അടച്ചു വെക്കുക. പിന്നീട് ഇത് തുറന്നു ഇളക്കി യോജിപ്പിച്ച് എടുത്ത് നമുക്ക് ചോറിന്റെ കൂടെയോ അല്ലെങ്കിൽ ചപ്പാത്തിയുടെ കൂടെയോ വിളമ്പാവുന്നതാണ്. Credit: Adi’s Kitchen N Beauty Tips