Naadan Payar Mezhukkuvaratti Recipe : ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരടിപൊളി വിഭവമാണിത്. വേറെ കറികളുടെ ഒന്നും ആവിശ്യമേ വരുന്നില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാം. ഒരുവട്ടം ഉണ്ടാക്കിയാൽ പിന്നെ എല്ലായിപ്പോഴും ഈ ഒരു റെസിപിയിൽ തന്നെ നിങ്ങൾ പയർ മഴുക്ക് പുരട്ടി ഉണ്ടാകും തീർച്ച. വളരെ രുചിയുള്ളതും വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കാവുന്നതും ആണ്. വലിയവർക്കും കുട്ടികൾക്കും ഒരേ പോലെ ഇഷ്ടപെടുന്ന റെസിപ്പി.
Ingredients
- പയർ
- ചെറിയുള്ളി
- സവാള -1
- വെളുത്തുള്ളി
- തേങ്ങ
- മുളക് പൊടി
- ജീരകം
- പച്ചമുളക്
- ചെറുനാരങ്ങ
- കറിവേപ്പില
- കടുക്
How To Make
ആദ്യം പയറൊക്കെ കഴുകി നല്ല ചെറിയ പീസ് ആയിട്ട് മുറിച് എടുക്കുക. അതിലേക് ആവിശ്യമായ രണ്ട് സവാള ചെറുതായി അരിഞ്ഞ് വെക്കുക. ഇനി ഒരു മിക്സിയുടെ ജാർ എടുത്ത് അതിൽ 4 വറ്റൽ മുളക് ഇട്ട് കൊടുക്കുക. അതുപോലെ കുറച് ചെറിയഉള്ളി 3 വെളുത്തുള്ളി അതിലേക് ഒരു സ്പൂൺ പരിഞ്ജീരകം ഇട്ട് ഒരുപ്പാട് അരയാതെ ജസ്റ്റ് ഒന്ന് ചതച്ചുഎടുക്കുക. ഇനി ഒരു ചട്ടി ചൂടാകാൻ വെക്കുക. അതിലേക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വന്നു കഴിഞ്ഞാൽ അതിലേക് 2 സ്പൂൺ കടുക് ഇട്ട് കൊടുകാം. കടുക് പൊട്ടി കഴിഞ്ഞാൽ അതിലേക് കറിവേപ്പില, നേരത്തെ ചതച്ച അരവ് ഇട്ട് കൊടുക്കാം.
നല്ലപോലെ മൂപിച്ചെടുക്കുക. ഇത് മൂപികുമ്പോൾ നല്ല ഒരടിപൊളി മണം വരും, ഇതിലേയ്ക് നേരത്തെ മുറിച് വെച്ച സവാള, 3 പച്ചമുളക്, കാന്താരി ഉണ്ടെങ്കിൽ അത് ചേർത്ത് കൊടുക്കാം. കാരണം കാന്താരി ഒരടിപൊളി ടേസ്റ്റ് തരുന്നു. ഇനി ഇത് വഴറ്റി വന്നാൽ അതിലേക് രണ്ട് സൂൺ മുളക്, മഞ്ഞൾ, ഉപ്പ് എന്നിവ ഇട്ട് മിക്സ് ചെയുക. കൂടെ നമ്മുടെ പയർ ഇട്ട് കൊടുത്ത് ഇളക്കുക. പയർ വെന്തുവരാൻ ആവിശ്യമുള്ള വെള്ളം ഒഴിച് കൊടുക്കുക. അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇടക് ഇളകി കൊടുക്കാൻ മറക്കരുത് അടിയിൽ പിടിക്കാൻ ചാൻസ് കൂടുതലാണ്. അവസാനമായി ഒരു നാരങ്ങയുടെ പകുതി നീര് അതിലേക് ഒഴിച് കൊടുക്കുക. നല്ല അടിപൊളി പയർ മഴുക്ക് പുരട്ടിയത് തയ്യാർ. Credit: Mom’s World