സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു; മലയാള സംഗീത ലോകത്തിന് ഇത് തീരാനഷ്ടം.!! | Music Director Kaithapram Viswanathan Passed Away | Kaithapram Vishwanathan Nambudiri | Breaking News | Music Director | Kaithapram Vishwanathan | Kaithapram Vishwanathan death |

സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു. 58 വയസായിരുന്നു അദ്ദേഹത്തിന്. കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ അർബുധ രോഗത്തെ തുടർന്ന് കുറെ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സംഗീത ലോകത്തിന് ഇത് തീരാനഷ്ടംമെന്നാണ് സിനിമാലോകം പറയുന്നത്.

Kaithapram Viswanathan

നിരവധി താരങ്ങളും ആരാധകരുമാണ് കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയ്ക്ക് അനുശോചനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ കൂടിയാണ് അന്തരിച്ച കൈതപ്രം വിശ്വനാഥൻ നമ്പൂതിരി. പ്രമുഖ കർണാടക സംഗീതജ്ഞനും മലയാള സിനിമാ സംഗീത സംവിധായകനുമാണ് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി.

ഇന്ന് ഉച്ചയോടെയായിരുന്നു താരം അന്തരിച്ചത്. ദേശാടനം എന്ന ചലച്ചിത്രത്തിലൂടെ സഹായിയായിട്ടാണ് കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കണ്ണകി, ദൈവനാമത്തില്‍, തിളക്കം, ഏകാന്തം, ഉള്ളം, നീലാംബരി, മധ്യവേനല്‍, ഓര്‍മ്മ മാത്രം എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനം ചെയ്‌തത്‌ ഇദ്ദേഹമായിരുന്നു.

kaithapram vishwanathan nambudiri passed away

2001 ൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് തെറിയെത്തിയിരുന്നു. കരിനീലക്കണ്ണഴകീ.., നീയൊരു പുഴയായ്.., കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം.., സാറേ സാറേ സാമ്പാറേ.., എനിക്കൊരു പെണ്ണുണ്ട്.., എന്നു വരും നീ.., ആടെടീ ആടാടെടീ ആലിലക്കിളിയേ.., വേളിക്കു വെളുപ്പാൻ കാലം.. തുടങ്ങിയ ഗാനങ്ങള്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ ശ്രദ്ധേയമായവയാണ്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe