ഡാർക്ക്‌ കോമഡി പടം; മുകുന്ദൻ ഉണ്ണി അസോസിയേറ്റ് രണ്ടാം ഭാഗം ഉണ്ടാകുമെന്ന അറിയിപ്പുമായി വിനീത് ശ്രീനിവാസൻ; പ്രതീക്ഷയോടെ ആരാധകർ !! | Mukundan Unni Associates part 2

Mukundan Unni Associates part 2 malayalam : മുകുന്ദൻ ഉണ്ണി അസോസിയേറ്റ്, തികച്ചും നല്ല നടൻ എന്ന നിലയിലും വിനീത് ശ്രീനിവാസൻ ഒരു നല്ല പെർഫോർമർ ആയി മാറുന്ന കാഴ്ചയാണ് മുകുന്ദൻ ഉണ്ണിയിലെ വിനീത് ശ്രീനിവാസൻന്റെ ക്യാരക്ടർ. ഗൗരവം ഏറിയതും ഇരുണ്ടതുമായ ഒരു ചിത്രം ഇത്രയും ഭംഗിയോടെ പ്രേക്ഷകരിൽ എത്തിക്കുക എന്നത് വലിയ ഒരുകാര്യം തന്നെ. തികച്ചും വ്യത്യസ്ഥമായ ഒരു കഥാപത്രത്തെ വിനീത് പ്രേക്ഷകർക്കുനൽകി.സ്വാർത്ഥത നിറഞ്ഞ ജീവിതത്തിൽ നന്നായി സ്ട്രഗ്ഗിൾ ചെയ്യുന്ന മുകുന്ദൻ ഉണ്ണി. ഒത്തിരി പൊട്ടിച്ചിരി നിറഞ്ഞ ഡാർക്ക്‌ കോമഡി യാണ് സിനിമ .

പക്ഷെ മുകുന്ദൻ ഉണ്ണിയെ സ്വാർത്ഥൻ എന്നു വിളിക്കാമോ എന്നറിയില്ല.തന്റെ ജീവിത വിജയം മാത്രം ലക്ഷ്യം വെച് വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ എങ്ങനെ സ്വാർത്ഥൻ ആയിക്കാണും.ആശുപത്രി പശ്ചാത്തലത്തിൽ നടക്കുന്ന കഥ തന്ത്ര പരമായ വക്കീൽ കോട്ടണിഞ്ഞ മുകുന്ദൻ ഉണ്ണിയിലൂടെ സമൂഹത്തിലെ ഇരുണ്ട ആളുകളെയും കാണിക്കുന്നു.”ഭൂരിപക്ഷം മനുഷ്യരും ഗ്രെ യാണ് എന്നാൽ ചിലയാളുകൾ പൂർണമായും ബ്ലാക്ക് ആണ് “അതെ സിനിമയും അതുപോലെ തന്നെ ഇരുണ്ട ലോകത്തെ തുറന്നു കാട്ടുകയാണ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രം. ഡാർക്ക്‌ കോമഡി ആണെങ്കിൽ കൂടി പ്രേക്ഷകർക്ക്‌ ആസ്വദിക്കാനും ചിന്തിക്കാനുമുള്ള ഒരു ലോകം തുറന്നു കൊടുക്കുകയാണ് സംവിധായകൻ അഭിനവ് സ് നായർ .കോമഡിയും ഗൗരവം ഏറിയതുമായ വിഷയത്തെ വളരെ രസകരമായ രീതിയിൽ പ്രേക്ഷകരിലേക്കി എത്തിച്ചു കൊടുക്കുകയുമാണ് സിനിമ .

Mukundan Unni Associates part 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അത്ര പെട്ടന്നൊന്നും മനസ്സിലായില്ലെങ്കിലും ആലോചിക്കാനുള്ള ചിന്താരീതിയെ വളർത്തി എടുക്കുക കൂടിയാണ് സംവിധായകൻ ചെയ്യുന്നത്.വിനീത് ശ്രീനിവാസൻ എന്ന വ്യക്തിയെ സംബന്ധിച്ച് തികച്ചും വ്യത്യസ്ഥമായ നെഗറ്റീവ് റോൾ തന്നെയായിരുന്നു മുകുന്ദൻ ഉണ്ണി.മേക്കിങ്, ഒത്തിരി വ്യത്യസ്തം വ്യത്യസ്ഥമായ തലത്തിലൂടെ ഓരോ വ്യക്തിയെയും കൊണ്ടുപോകുന്നു. വ്യത്യസ്ഥതാ ഇഷ്ടപ്പെടുന്നവർക്ക് തികച്ചും വ്യത്യസ്ഥമായ സിനിമ തന്നെയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്.

ഈ ഒരു സിനിമയുടെ സെക്കന്റ്‌ പാർട്ട്‌ 2024ൽ ചെയ്യുന്നു എന്നുള്ള വാർത്തയാണ് ലൈവിനിടെ വിനീത് ശ്രീനിവാസൻ സമൂഹ മാധ്യമത്തിൽ പറഞ്ഞിരിക്കുന്നത് ഇത്രയും ഡാർക്ക്‌ കോമഡി നിറഞ്ഞ മുകുന്ദൻ ഉണ്ണി അസോസിയേറ്റിന്റെ സെക്കന്റ് പാർട്ടിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നെഗറ്റീവ് റോൾ തന്നെയായിരുന്നു മുകുന്ദൻ ഉണ്ണി.മേക്കിങ്, ഒത്തിരി വ്യത്യസ്ഥമായ തലത്തിലൂടെ ഓരോ വ്യക്തിയെയും കൊണ്ടുപോകുന്നു. വ്യത്യസ്ഥത ഇഷ്ട്ട പെടുന്നവർക്ക് തികച്ചും വ്യത്യസ്ഥമായ സിനിമ തന്നെയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്.

You might also like