7 വർഷത്തെ കാത്തിരിപ്പും പ്രാർത്ഥനകളും; സന്തോഷ വാർത്ത പങ്ക് വെച്ച് പ്രിയ താരം മുക്ത; ആശംസകൾ അറിയിച്ച് ആരാധകർ !! | Muktha shared new happy news latest malayalam

എറണാംകുളം : മലയാളി സിനിമാ പ്രേക്ഷകർ എന്നും ഓർക്കുന്ന ഒരു പിടി കഥാപാത്രങ്ങളുമായി സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് മുക്ത. അമൃത ടീവിയിൽ സംപ്രേക്ഷണം ചെയ്ത സ്വരം എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മുക്തക്ക് അതിവേഗം സിനിമയിൽ അവസരം ലഭിച്ചു. ആദ്യം സഹനടിയായി ആണ് പ്രത്യക്ഷപ്പെട്ടതെങ്കിലും.2005 ൽ കമൽ സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രം താരത്തിന്റെ കരിയറിൽ വലിയ ബ്രേക്ക്‌ ആയി. കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന സൂര്യനെല്ലി കേസ് എന്ന് അറിയപ്പെടുന്ന പീഡന കേസിനെ ആദരമാക്കിയുള്ള

ചിത്രമായിരുന്നു അച്ഛനുറങ്ങാത്ത വീട്. 9ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് താരം ആ കഥാപാത്രം ചെയ്തത് എങ്കിലും കൂടെ അഭിനയിച്ച എക്സ്പീരിയൻസ്ഡ് ആയ അഭിനേതാക്കൾക്കൊപ്പം മികച്ച രീതിയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.പിന്നീട് നിരവധി അന്യഭാഷാ ചിത്രങ്ങളിലും നായികയായി താരം തിളങ്ങി. പ്രധാനമായും വിശാൽ നായകനായ താമരഭരണിയിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. താമരഭരണിയിലെ കറുപ്പാന കയ്യാലെ എന്ന പാട്ട് കേരളത്തിലും

Muktha shared new happy news latest malayalam

തമിഴ്നാട്ടിലും ഒരേ പോലെ ഹിറ്റ്‌ ആയിരുന്നു. വിവാഹ ശേഷമാണു മുക്ത സിനിമയിൽ നിന്നും ബ്രേക്ക്‌ എടുത്തത്. പ്രശസ്ത പിന്നണി ഗായിക റിമിടോമിയുടെ സഹോദരൻ റിങ്കുവിനെയാണ് മുക്ത വിവാഹം ചെയ്തത്. ഇരുവർക്കും കിയാരാ എന്ന് പേരുള്ള ഒരു പെൺകുഞ്ഞും ഉണ്ട്. സിനിമയിൽ നിന്നും മാറി നിന്നെങ്കിലും യൂട്യൂബ് വ്ലോഗും ടെലിവിഷൻ പ്രോഗ്രാമുകളുമൊക്കെയായി മുക്ത സജീവമായിരുന്നു. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത കൂടത്തായി എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി മിനിസ്‌ക്രീനിലേക്ക് തിരിച്ചു വന്ന താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിലിലും അഭിനയിക്കുന്നുണ്ട്.എന്നാൽ ഇപ്പോഴിതാ ആരാധകരെ ഏറെ

സന്തോഷിപ്പിക്കുന്ന പുതിയ ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.മറ്റൊന്നുമല്ല ബിഗ്സ്ക്രീനിലേക്കുള്ള തന്റെ തിരിച്ചു വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് താരം.കുരുവി പാപ്പ എന്ന വിനീത് നായകനായ ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് എന്നും തന്നെ സപ്പോർട്ട് ചെയ്ത ഭർത്താവ് റിങ്കുവിനും മകൾ കിയാരക്കും നന്ദി എന്നും പറഞ്ഞാണ് കുരുവി പാപ്പയുടെ പോസ്റ്ററുകൾ താരം പങ്ക് വെച്ചത്. Story highlight : Muktha shared new happy news latest malayalam

4/5 - (2 votes)
You might also like