അമ്മക്കുട്ടിയുടെ പിറന്നാൾ!! അമ്മയ്ക്കൊപ്പം ചെറിയ പിറന്നാൾ ആഘോഷിച്ച് വിശേഷങ്ങളുമായി നടി മുക്ത..!! | Mukta Mother Birthday
Mukta Mother Birthday : മലയാളം തമിഴ് സിനിമ മേഖലകളിൽ തിളങ്ങിയ താരമാണ് മുക്ത. അഭിനയത്രി മാത്രമല്ല ഇന്ത്യൻ ക്ലാസിക്കൽ ഡാൻസറും, ബിസിനസ് വുമണും കൂടിയാണ് താരം. ബാലതാരമായാണ് സിനിമാരംഗത്തേക്ക് മുക്ത കാലെടുത്തുവെക്കുന്നത്. ഒറ്റനാണയം, അച്ഛനുറങ്ങാത്ത വീട്, ദ ഹിന്ദു, ഗോൾ എന്നിങ്ങനെ നിരവധി മലയാള സിനിമകളിലും പുതുമുഖങ്ങൾ തേവയ്, സട്രാപ്പടി കുട്രാം, മൂട്രൂ പേർ മൂട്രൂ കാതൽ എന്നിങ്ങനെ നിരവധി തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
കൂടാതെ സീരിയൽ രംഗത്ത് സജീവമാണ് താരം. റിങ്കു ടോമി ആണ് താരത്തിന്റെ ഭർത്താവ്. ഇരുവർക്കും ഒരു മകളാണ് കണ്മണി എന്ന് വിളിക്കുന്ന കിയാര. താരത്തിന് തന്റേതായ ഒരു യൂട്യൂബ് ചാനൽ ഉണ്ട്. മുക്ത ആൻഡ് കൺമണി ഓഫീഷ്യൽ എന്നാണ് ചാനലിന്റെ പേര്. സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും താരം തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുക്തയുടെ മകൾ കണ്മണി അഭിനയിച്ച പത്താം വളവ് എന്ന ചിത്രം ഈയടുത്താണ് റിലീസ് ചെയ്യപ്പെട്ടത്.

കിയാരയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ഷെയർ ചെയ്തിരിക്കുന്നത് തന്റെ അമ്മയുടെ പിറന്നാൾ ദിവസത്തിലെ വിശേഷങ്ങളാണ്. വലിയ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ ഇഷ്ടപ്പെടാത്ത ഒരാളാണ് മുക്തയുടെ അമ്മ. അതുകൊണ്ട് തന്നെ വളരെ ചെറിയ ഒരു പിറന്നാൾ ആഘോഷവും അതിന്റെ സന്തോഷവും ജനങ്ങളുമായി പങ്കുവയ്ക്കുകയാണ് താരം.
ചെറിയ ഒരു കേക്ക് കട്ടിങ് പരിപാടിയും കൂടാതെ അമ്മയുടെ സഹോദരി റോസ്ലി ആന്റിയുടെ അടുത്തേക്കുള്ള വിരുന്നും രാത്രിയിലെ ഒന്നിച്ചുള്ള ഡിന്നറും ആണ് വീഡിയോയിലെ പ്രമേയം. അമ്മക്കൊപ്പമുള്ള പിറന്നാൾ വളരെ സന്തോഷമുള്ളതാണെന്നും ഇത്തരത്തിൽ ചെറിയ രീതിയിൽ തന്നെയാണ് പിറന്നാൾ ആഘോഷിക്കാറെന്നും നടി മുക്ത പറഞ്ഞു.