മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഈ നടൻ ആരെണെന്ന് മനസ്സിലായോ?? ആരെന്ന് വേഗം പറയൂ!! | Celebrity Childhood Photo

Celebrity Childhood Photo : മലയാള സിനിമ അഭിനേതാക്കളെ വളരെ ആഴത്തിൽ നെഞ്ചോട് ചേർത്ത് ഇഷ്ടപ്പെടുന്നവരാണ് മലയാള സിനിമ ആരാധകർ. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയ താരങ്ങളുടെ വ്യക്തി ജീവിത വിശേഷങ്ങൾ പിന്തുടരുവാനും പൂർവ്വകാല ജീവിതാനുഭവങ്ങൾ അറിയുവാനും അപൂർവമായ ബാല്യകാല ചിത്രങ്ങൾ കാണുവാനും എല്ലാം ആരാധകർക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ, ഇന്ന് ഇന്റർനെറ്റ് ലോകത്ത് വൈറൽ ഒന്നാണ് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ.

തങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന താരങ്ങൾ ആണെങ്കിൽ പോലും, അവരുടെ ബാല്യകാല ചിത്രങ്ങൾ കാണുമ്പോൾ പലർക്കും അത് ആരാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. നടി നടന്മാർ കാലാനുസരണം വരുത്തിയ മേക്ക്ഓവർ കാരണമാണ് പലരുടെയും പഴയകാല ചിത്രങ്ങൾ കാണുമ്പോൾ അത് ആരാണെന്ന് ഒരു പിടിയും കിട്ടാതെ വരുന്നത്. നിരവധി മലയാള സിനിമകളിൽ വേഷമിട്ട് മലയാളികളുടെ പ്രിയ താരമായി മാറിയ ഒരു നടന്റെ കൗമാരക്കാലത്തെ ചിത്രമാണ് ഇന്ന് നിങ്ങളെ കാണിക്കുന്നത്.

mukesh 1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മുന്നൂറോളം മലയാള ചിത്രങ്ങളിൽ വേഷമിട്ട്, മലയാളികളുടെ പ്രിയ താരമായി മാറിയ നടൻ മുകേഷിന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. നാടക നടനും സംവിധായകനുമായ ഒ മാധവന്റെയും നടി വിജയകുമാരിയുടെയും മകനാണ് മുകേഷ്. അച്ഛന്റെയും അമ്മയുടെയും കലാവാസന ലഭിച്ച മുകേഷ്, 1982-ൽ പുറത്തിറങ്ങിയ ‘ബലൂൺ’ എന്ന ചിത്രത്തിലൂടെ സിനിമ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ മുകേഷ്, തൊണ്ണൂറുകളിൽ നായകനായും പ്രേക്ഷകരുടെ കൈയ്യടി നേടി.

നായകൻ, സഹനടൻ, വില്ലൻ, സ്വഭാവനടൻ, ഹാസ്യനടൻ തുടങ്ങിയ കഥാപാത്രങ്ങൾ എല്ലാം അവതരിപ്പിച്ച നടൻ മുകേഷ്, രാഷ്ട്രീയത്തിലും സജീവമാണ്. നിലവിൽ കൊല്ലം നിയോജക മണ്ഡലം എംഎൽഎ ആണ് മുകേഷ്. നേരത്തെ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ ആയും മുകേഷ് പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ, ‘സിബിഐ 5’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. സുരേഷ് ഗോപി നായകനായി എത്തുന്ന ‘ഒറ്റക്കൊമ്പൻ’ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ ഇനി മുകേഷിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.

mukesh 3
You might also like