ഇത് ഞങ്ങളുടെ പുതിയ വീട്! പുത്തൻ വീടിൻറെ പാലു കാച്ചൽ വീഡിയോ പങ്കുവെച്ച് മൃദുലയും യുവയും.!! | Mridula Vijay new house warming video

Mridula Vijay new house warming video : വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. മിനിസ്ക്രീൻ താരങ്ങൾ ആയിരിക്കുമ്പോഴാണ് ഇരുവരും വിവാഹിതരാകുന്നത്. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ മൃദുല തുമ്പപ്പൂവെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിൽ ആയിരുന്നു ഗർഭിണിയായതും അഭിനയത്തില്‍ നിന്നും ഇടവേള എടുത്തതും.

കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്നോടിയായാണ് ഇടവേളയെന്നും അഭിനയത്തിലേക്ക് തിരികെ വരുമെന്നും താരദമ്പതികൾ വ്യക്തമാക്കിയിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായി മൃദുല പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഇരുവരും പങ്കുവെച്ച ഒരു വീഡിയോയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. തങ്ങളുടെ പുത്തൻ വീടിന്റെ പാലുകാച്ചൽ ചടങ്ങാണ് താരദമ്പതികൾ ആരാധകർക്കായി പങ്കു വച്ചിട്ടുള്ളത്.

Mridula Vijay new home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തിരുവനന്തപുരത്ത് വീഴാവൂർ എന്ന സ്ഥലത്താണ് ഇരുവരും തങ്ങളുടെ പുതിയ വീട് പണിതിട്ടുള്ളത്. ഇരു നിലയിൽ മനോഹരമായ വീട് ലൈറ്റിങ് ഒക്കെ ചെയ്ത് അടിപൊളി ആക്കിയിട്ടുണ്ട്. മൃദുലയുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നുള്ളതാണ്, അതാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നത് എന്ന് യുവ വ്യക്തമാക്കി. മൃദുല സിംഗിൾ ആയിരുന്നപ്പോഴാണ് വീടുപണി തുടങ്ങിയതെന്നും എന്നാൽ ഇപ്പോൾ ട്രിപ്പിൾ ആയപ്പോഴാണ് പണി തീർന്നതെന്നും മൃദുല പറയുന്നു. നിറവയറിൽ സെറ്റ് സാരി അതീവ മനോഹരമായിട്ടാണ് മൃദുല ഒരുക്കിയിട്ടുള്ളത്.

മുണ്ടും ജുബയിലുമാണ് യുവ പങ്കെടുത്തത്. വീടിന്റെ പ്ലാൻ മുഴുവൻ മൃദുലയുടെ ആണെങ്കിലും വിവാഹത്തിനു ശേഷം യുവയുടെ അഭിപ്രായങ്ങളുടെ ചേർത്താണ് വീടുപണി പൂർത്തിയാക്കിയതെന്ന് ഇരുവരും പറയുന്നു. ഇന്റീരിയർ യുവയുടെ പ്ലാൻ ആയിരുന്നു. വീടിന്റെ പാലു കാച്ചലിനു ഇരുവർക്കും സമ്മാനമായി കിട്ടിയ ആറന്മുള കണ്ണാടിയും ഇരുവരും വീഡിയോക്കിടയിൽ കാണിക്കുന്നുണ്ട്. നിരവധി സീരിയൽ താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇരുവർക്കും ആശംസകൾ അറിയിച്ച്‌ നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്തെത്തിയിരിക്കുന്നത്.

You might also like