നിറവയറിൽ മൃദുലയുടെ തകർപ്പൻ ബുള്ളറ്റ് ഡാൻസ്.. ഇത് വേറെ ലെവൽ എന്ന് ആരാധകർ.!! | Mridula Vijay Bullet song dance with Yuva Krishna

Mridula Vijay Bullet song dance with Yuva Krishna : മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്ക് പ്രിയങ്കരരായ താരങ്ങളാണ് മൃദുല വിജയനും യുവ കൃഷ്ണയും. മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇരുവരും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ സുപരിചിതരാണ്. വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ ഇരുവരും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിട്ടുള്ളത്.

അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക താല്പര്യം തന്നെയുണ്ട്. ഗർഭിണി ആയതിനു ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത മൃദുല പക്ഷേ തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അവയൊക്കെ ക്ഷണ നേരം കൊണ്ട് തന്നെ വൈറൽ ആവാറുമുണ്ട്. ഇപ്പോഴിതാ പ്രസവത്തിനായി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മൃദുല ഡാൻസ് കളിക്കുന്നതിന്റെ പിന്നാമ്പുറ കാഴ്ചകൾ ആണ് പുറത്തു വരുന്നത്.

Mridula Vijay

താരദമ്പതികൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ആയ ബുള്ളറ്റ് സോങ്ങിന് ആണ് ചുവട് വയ്ക്കുന്നത് ഇതിനായി പ്രാക്ടീസ് ചെയ്യുന്നതും യുവ സ്റ്റെപ്പുകൾ മൃദുലക്ക് പറഞ്ഞു കൊടുക്കുന്നതുമാണ് വീഡിയോയിൽ പങ്കു വെച്ചിട്ടുള്ളത്. പിന്നാമ്പുറ കാഴ്ചകൾ ഇതിനോടൊകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഏഴാം മാസത്തിലെ ചടങ്ങുകളുടെ വിഡിയോ മൃദുല തങ്ങളുടെ യൂട്യൂബ് ചാനൽ വഴി പങ്കുവച്ചിരുന്നു. ഭർത്താവും നടനുമായ യുവ കൃഷ്ണയ്ക്കൊപ്പം നടത്തിയ

ബ്രൈഡൽ കൺസപ്റ്റ് ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു. 2021 ജൂലൈയിൽ ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു മൃദുലയുടെയും യുവ കൃഷ്ണയുടെയും വിവാഹം. 2015 മുതൽ അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

You might also like