അങ്ങനെ ധ്വനി ബേബി ആദ്യമായി മഴ കണ്ടു; പൊന്നു മോളോടൊപ്പം മഴ ആസ്വദിച്ച് പ്രിയ താരം മൃദുല വിജയ് !! | Mridhula Vijay with Dwani Baby Enjoying Rain

Mridhula Vijay with Dwani Baby Enjoying Rain : സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് യുവ കൃഷ്‍ണയും മൃദുല വിജയ്‍യും. അവരോടുള്ള ഇഷ്ടം തന്നെയാണ് ദമ്പതികളുടെ മകളായ ധ്വനി കൃഷ്‍ണയോടും പ്രേക്ഷകര്‍ പ്രകടമാക്കുന്നത്. ഇപ്പോഴിതാ ഇവരുടെ കുഞ്ഞ് ധ്വനിയുടെ പുതിയൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മൃദുല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ കുഞ്ഞിനെ ആദ്യമായി മഴ ആസ്വദിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മൃദുല ഇപ്പോൾ.

തന്റെ മകളോട് ഒപ്പമുള്ള എല്ലാ ചെറിയ വിശേഷങ്ങളും യുവയും മൃദുലയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. തന്റെ കുഞ്ഞിനെ തോളിൽ എടുത്ത് മഴ കാണിക്കുകയാണ് തിരുവനന്തപുരത്ത് ഉള്ള വിട്ടിൽ നിന്ന് മൃദുല. യുവ സീരിയലിന്റെ തിരക്കിൽ ആണെങ്കിൽ മൃദുല കുഞ്ഞിനെ നോക്കുന്ന തിരക്കിൽ ആണ്. തന്റെ സീരിയൽ തിരക്കുകൾക്ക് ഇടയിലും യുവ വീഡിയോ കോൾ ചെയ്ത് കുഞ്ഞിനെ കാണാറുണ്ടെന്നാണ് മൃദുല പറയുന്നത്. അടുത്ത മാസം മുതൽ മൃദുല അഭിനയ ലോകത്തേക്ക് മടങ്ങി

Mridhula

വരുമെന്ന് യുവ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ധ്വനിമോൾ ഞങ്ങളുടെ ജീവിതത്തിൽ വന്നതിൽ പിന്നെ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട് കൂടുതലും സന്തോഷമാണ് വന്നതെന്നും യുവ പറയുന്നു. കൂടാതെ മൃദുലയും യുവയും ചിലവഴിക്കുന്ന സമയം കുറെ കൂടിയെന്നും കൂടാതെ ടൈം മാനേജ് ചെയ്യാനും പഠിച്ചു അതേപോലെ കുറേ ഉത്തരവാദിത്തങ്ങളും ജീവിതത്തിലേക്ക് വന്നു. കൂടാതെ അമ്മയുടെ റോൾ കൂടുതൽ ആസ്വദിക്കുകയാണ് മൃദുല എന്നാണ് പറയുന്നത്.

കുഞ്ഞിനെ ലാളിക്കുകയും അതിന് വേണ്ടി സമയം മാറ്റിവെക്കുന്നതിലും തനിക്ക് പുതിയ അനുഭവമാണ്. ജീവിതത്തിൽ സ്വന്തമായി ഒരു കുഞ്ഞിനെ ലഭിക്കുമ്പോൾ അതൊരു വലിയ എക്സ്പീരിയൻസ് ആണെന്നാണ് മൃദുല പറയുന്നത്. കുഞ്ഞിനിപ്പോൾ മൂന്ന് മാസം മാത്രമാണ് പ്രായം. പാല് കുടിക്കും ഉറങ്ങും ഇതാണ് മെയിൻ റൂട്ടിൻ എന്നും 6 മണി ഒക്കെയാവുമ്പോൾ ഉണരുമെന്നും മൃദുല പറയുന്നു.

Rate this post
You might also like