ധ്വനി മോളോടൊപ്പം അമ്മയുടെ കിടിലൻ പെർഫോമൻസ്; ഡാഡീസ് ഗേൾ മമ്മിയോടൊപ്പം ആറാടുന്നത് കണ്ടോ? | Mridhula Vijay dancing with baby

Mridhula Vijay dancing with baby : യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതികളെ കുറിച്ചൊരു വിശേഷണവും മലയാളികൾക്ക് ആവശ്യമില്ല. ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ കഥാപത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്. സ്‌ക്രീനിൽ പ്രേക്ഷകരെ സന്തോഷിപ്പിച്ചവർ ജീവിതത്തിലും ഒന്നായപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ഇരുവർക്കും ലഭിച്ചതും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും വളരെ കുറച്ച് സിനിമകളിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട താരംമാണ് മൃദുല.സോഷ്യൽ മീഡിയകളിലെല്ലാം തന്നെ ഇരുവരും വളരെയധികം സജീവമാണ്.

മലയാളത്തിൽ കൂടാതെ തമിഴിലും മൃദുല വേഷം ചെയ്തിട്ടുണ്ട്. 2021 ലാണ് ഇരുവരും വിവാഹിതയാകുന്നത്. ഇവരുടെ വിവാഹവും തുടർന്ന് മൃദുല ഒരു അമ്മയാകാൻ പോകുന്നതും എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കാലത്ത് വളരെയധികം സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചുമാണ് മൃദുല കടന്നുപോയത്. ഗർഭകാലഘട്ടങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിച്ചിരുന്നു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കല്യാണസൗഗന്ധികം,ഭാര്യ, സി കേരളത്തിൽ പൂക്കാലം വരവായി, മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത കൃഷ്ണതുളസി, മഞ്ഞുരുകും കാലം, തുമ്പപൂ എന്നീ പരമ്പരകളിലെല്ലാം താരം മികച്ച വേഷങ്ങൾ ചെയ്തു.

Mridhula Vijay
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നൂറാം നാൾ, ജെനിഫർ കറുപ്പയ്യ, കടൻ അംബേ മുറിക്കും, സെലിബ്രേഷൻ, ബ്രിട്ടീഷ് ബാംഗ്ലൗ എന്നീ ചിത്രങ്ങളിലാണ് വേഷങ്ങൾ ചെയ്തത്. ഭർത്താവ് യുവക്കൃഷ്ണ ജനശ്രദ്ധയാകർഷിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു കൃഷ്ണ എന്ന കഥാപാത്രമായാണ്. ഇരുവരുടെയും അഭിനയവും ഒന്നിച്ചുള്ള സന്തോഷകരമായ ദാമ്പത്യവും ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. ഇപ്പോഴിതാ ആരാധകർക്കായി മൃദുല വിജയ് തന്റെ സോഷ്യൽ മീഡിയയിലൂടെ മറ്റൊരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ കുഞ്ഞിനോടൊപ്പം നൃത്തം ചെയ്യുന്ന മൃദുലയുടെ വീഡിയോയാണിത്. കുഞ്ഞിന് പേര് വെച്ചിരിക്കുന്നത് ധ്വനികൃഷ്ണ എന്നാണ്.

പ്രസവസമയത്ത് മൃദുലയ്ക്കൊപ്പം തന്നെ യുവാക്കൃഷ്ണയും ഉണ്ടായിരുന്നു ഇതിനെക്കുറിച്ചുള്ള വിശേഷങ്ങളും മറ്റും ഇരുവരും മുൻപ് തന്നെ പറഞ്ഞിട്ടുള്ളതാണ്. “my lil munchkin” Mom and daughter time എന്നാണ് ഇപ്പോൾ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് താഴെയായി മൃദുല കുറിച്ചിരിക്കുന്നത്. ആരാധകർ ഈ വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായി എത്തിയിട്ടുണ്ട്.നിമിഷനേരങ്ങൾ കൊണ്ട് ഈ വീഡിയോ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. ഇരുവർക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട് .മൃദുവാ എന്നാണ് ചാനലിന്റെ പേര്. താരങ്ങളുടെ മകൾ ആയതിനാൽ തന്നെ ആരാധകർ കുഞ്ഞു ധ്വനിക്കും ഉണ്ട്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Mridhula Vijai (@mridhulavijai)

You might also like