ഉണ്ണി കണ്ണൻ മുമ്പിൽ കുഞ്ഞു ധ്വനി മോൾക്ക് ചോറൂണ്; കുടുംബ സമേതം ഗുരുവായൂർ അമ്പലത്തിൽ മൃദുലയും യുവയും !! | Mridhula Vijai Yuva Krishna Daughter Dwani Krishna Chorunu Ceremony latest Malayalam
ഗുരുവായൂർ : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല.2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതല്ല.രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമയിരുന്നു. എന്നാൽ ഇവർ തമ്മിലുള്ള സ്നേഹം കാണുമ്പോൾ പ്രണയ വിവാഹമാണെന്നാണ് മറ്റുള്ളവർ അഭിപ്രായപ്പെടുന്നത്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്. താരം തന്നെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി
ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. കല്യാണസൗഗന്ധികം, കൃഷ്ണതുളസി, മഞ്ഞുരുകും കാലം,ഭാര്യ, പൂക്കാലം വരവായി, തുമ്പപ്പൂ ,റാണി രാജ തുടങിയെ പരമ്പരകളിലെ അഭിനയത്തിലൂടെ താരം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. മൃതുവാ എന്നൊരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയയിലും താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും നിമിഷങ്ങൾക്കകമാണ് വൈറലായി മാറാറുള്ളത്. മൃദുലയുടെ ഗർഭകാലഘട്ടവും മറ്റും സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്തിരുന്നു. ഇരുവർക്കും ഒരു പെൺകുഞ്ഞാണ് പിറന്നത്. ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്.ഇപ്പോഴിതാ താരം മറ്റൊരു വിശേഷമാണ് സോഷ്യൽ

മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ മകൾ ധ്വനിയുടെ ചോറൂണിന്റെ വിശേഷങ്ങളാണിത്. ഗുരുവായൂരമ്പലത്തിൽ വച്ചാണ് മകൾ ധ്വനിക്ക് ഇരുവരും ചോറു കൊടുത്തിരിക്കുന്നത്. ”Finally Radha met Krishna, Guruvayur ambalathil vech dwani babyyude choroon.”എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. യുവകൃഷ്ണയുടെ മടിയിൽ വളരെ സന്തോഷത്തോടെ ഇരിക്കുന്ന ധ്വനിയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം സഹോദരി പാർവതി വിജയുടെ
കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആയിരുന്നു. ഈ ചടങ്ങിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. താരങ്ങളുടെ മകൾ എന്നതുകൊണ്ട് തന്നെ യുവയുടെയും മൃദുലയുടെയും മകളായ ധ്വനിയും പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയാണ്. ധ്വനി മോളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. പങ്കുവെക്കപ്പെട്ട ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. Story highlight : Mridhula Vijai Yuva Krishna Daughter Dwani Krishna Chorunu Ceremony Viral Malayalam