മൗനരാഗത്തിൽ ഇനി പ്രണയ നിർഭര നിമിഷങ്ങൾ; ഹണിമൂണിന് പോകാൻ തയ്യാറായി കിരണും കല്യാണിയും !! | Mounaragam Latest Episode

Mounaragam Latest Episode : പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. മറ്റുപരമ്പരകളെപ്പോലെ തന്നെ ഈ പരമ്പരക്കും കാഴ്ചക്കാർ ഏറെയാണ്. കിരൺ കല്യാണി പ്രണയത്തിൽ മുന്നോട്ടുപോകുന്ന ഈ പരമ്പര വളരെയധികം ജനപ്രീതിയാണ് ഇതിനോടകം നേടിയിരിക്കുന്നത്. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത് ഡിസ്നി ഹോട്ട്സ്റ്റാറിലും ഇത് ലഭ്യമാണ്.

മൗനരാഗം എന്ന തെലുങ്കു സീരിയലിന്റെ മലയാള റീമേക്കാണ് ഈ പരമ്പര. പ്രദീപ് പണിക്കർ ആണ് തിരക്കഥ. നിർമ്മാണം നിർവഹിക്കുന്നത് രമേഷ് ബാബുവാണ്. ഐശ്വര്യ റംസായ് ആണ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നലീഫ് ആണ് കിരൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കല്യാണിയുടെ ഭർത്താവാണ് കിരൺ. ബാലാജി ശർമ, ഫിറോഷ്,ആവണി നായർ, പ്രതീക്ഷ ജി പ്രദീപ്, തുടങ്ങി നിരവധി പേർ ഈ കഥയിൽ അണിനിരക്കുന്നു.

mounaragam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കുട്ടിക്കാലം മുതൽ കല്യാണിക്ക് സംസാരശേഷിയില്ല. സ്വന്തം അച്ഛൻ തന്നെ മകളെ തള്ളിപ്പറയുന്നു. കല്യാണിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് മൗനരാഗം എന്ന പരമ്പര മുന്നോട്ടുപോകുന്നത്. കിരണും കല്യാണിയും തമ്മിലുള്ള പ്രണയവും തുടർന്നുള്ള വിവാഹവും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലൂടെയും ആണ് കഥ സഞ്ചരിക്കുന്നത്. കല്യാണത്തിനുശേഷം നിരവധി പ്രശ്നങ്ങൾ കിരണും കല്യാണിയും നേരിട്ടിരുന്നു.

ഇപ്പോഴിതാ കഥ മറ്റൊരു സന്തോഷഭരിതമായ മുഹൂർത്തത്തിലേക്ക് നീങ്ങുകയാണ്. കല്യാണശേഷം കിരണും കല്യാണിയും ഹണിമൂൺ പോകുന്ന ദൃശ്യങ്ങളാണ് പുതിയ എപ്പിസോഡിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഇരുവരുടെയും സന്തോഷവും പ്രണയവും കാണുവാൻ ആരാധകർ കാത്തിരിക്കുകയാണ്. ഇരുവരുടെയും പ്രണയത്തിന് സപ്പോർട്ടായി പാറുക്കുട്ടിയും കിരണിന്റെ പെങ്ങളും, അച്ഛനും ഒപ്പമുണ്ട്.

mounaragam
You might also like