“ഒരു ലക്ഷം രൂപയുടെ സാരി” മനോഹരമായ കെണികളൊരുക്കി മനോഹർ; എലാം വിശ്വസിച്ച് കണ്ണ് മഞ്ഞളിച്ച് സരയൂ !! | Mounaragam Latest Episode

Mounaragam Latest Episode : ഒരു ലക്ഷം രൂപയുടെ ഒരു സാരി!!! കേൾക്കുമ്പോൾ നമ്മൾ പ്രേക്ഷകർക്ക് ചിരി വന്നേക്കാം.. എന്നാൽ മനോഹറിന്റെ വായിൽ നിന്ന് ഇങ്ങനെ ഒരു വാചകം കേട്ടപ്പോൾ ശരിക്കും മകൾ സരയുവിനും ഞെട്ടലാണുണ്ടായത്. ഞെട്ടിത്തരിച്ച് നിന്നുപോയി. ഒരു ലക്ഷത്തിൽ കുറഞ്ഞ ഒരു സാരി മനുവേട്ടൻ എങ്ങനെ വാങ്ങും?മൗനരാഗത്തിൽ പുതിയ സംഭവങ്ങൾ കിടുക്കുകയാണ്. നല്ല കിടുക്കാച്ചി രംഗങ്ങൾ.

പാവം സരയു മനോഹറിന്റെ വലയിൽ ശരിക്കും പെട്ടെന്ന് തന്നെ പറയാം. ഇനിയാണ് യഥാർത്ഥ കളി കാണാൻ പോകുന്നത്. ആരാണ് റിയൽ മനോഹർ എന്ന് സരയുവും ശാരിയുമൊക്കെ തിരിച്ചറിയുന്ന കാലം വിദൂരമല്ല. എത്രയോ നാളുകൾ കിരണിനെ തന്നെ വേണം എന്ന് പറഞ്ഞു പുറകെ നടന്നു… എന്നിട്ട് കല്യാണിയെ കിരണിൽ നിന്നും പറിച്ചുമാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കി…

mounaragam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എല്ലാം പരാജയപ്പെട്ടപ്പോൾ, മനുവിന്റെ സ്വത്തും സമ്പത്തും കണ്ടപ്പോൾ അതിൻറെ പുറകെ പോയി. എന്നാൽ ഇപ്പോൾ ചെന്നുപെട്ടിരിക്കുന്നത് സാക്ഷാൽ പുലിമടയിലാണെന്ന് സരയു തിരിച്ചറിഞ്ഞിട്ടില്ല. സരയു ആകട്ടെ മനോഹറിന് വേണ്ടി തൻറെ സ്വഭാവം പോലും പല രീതിയിൽ തച്ചുടച്ചിരിക്കുകയാണ്. പാവം സരയു, ഇനിയുള്ള കഥ മൊത്തത്തിൽ മാറിമറിയുന്ന ഒരു കാഴ്ച. കല്യാണിയെ ദ്രോഹിച്ചതിനത്രയും സരയു ഇനി അനുഭവിച്ചേ മതിയാകൂ.

മനോഹറിൽ നിന്നും തന്നെ സരയുവിന് ശക്തമായ തിരിച്ചടികൾ കിട്ടും. അതെല്ലാം താങ്ങാൻ സരയുവിനാകുമോ ആവോ. മകളെ നല്ല ഉപദേശം നൽകി നേരെ നടത്താതെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടുനിർത്തുന്ന ശാരിക്ക് ഇനി അൽപ്പം വെള്ളം കുടിക്കേണ്ടിവരും. അവിടെയാണ് മൗനരാഗത്തിൻറെ ട്വിസ്റ്റ് പുറത്താകുന്നത്. മിണ്ടാപ്പെണ്ണിന്റെ കഥ അവിടെ നിന്നും പുതിയ വഴിത്തിരിവിലേക്ക് കടക്കും. നലീഫ് ജിയയും ഐശ്വര്യ റാംസായിയുമാണ് മൗനരാഗത്തിലെ പ്രധാനകഥാപാത്രങ്ങൾ.

mounaragam
You might also like