മനോഹർ ഇല്ലാതെ ഓണസദ്യ കഴിക്കില്ലെന്ന് സരയു ; കാത്തിരിക്കാൻ തങ്ങളില്ലെന്ന് തുറന്നു പറഞ്ഞ് കിരണും സോണിയും !! | Mounaragam Latest Episode

Mounaragam Latest Episode : ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും കഥ പറയുന്ന സീരിയലാണ് മൗനരാഗം. മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സീരിയലുകളില്‍ ഒന്നാണിത്. കുടുംബ ബന്ധത്തിന്റെ കഥ പറഞ്ഞു പോകുന്ന ഈ സീരിയലിന് നിരവധി ആരാധകരാണുള്ളത.കിരിന്റെ അമ്മാവനായ രാഹുലിന്റെ മകള്‍ സരയുവുമായി കിരണിന്റെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ സരയുവുമായി കിരണിന് പൊരുത്തപ്പട്ടു പോകാന്‍ കഴിയില്ലായിരുന്നു.

കിരണിന്റെ അച്ഛനായ ചന്ദ്രസേനനയെും അമ്മ രൂപയേയും തമ്മില്‍ അകറ്റിയത് അമ്മാവനായ രാഹുലാണ്. ഇത് തിരിച്ചറിഞ്ഞ കിരണ്‍ അച്ഛനുമായി അടുക്കുന്നു. അച്ഛനുമായുള്ള കിരണിന്റെ ബന്ധം അറിഞ്ഞതോടെ അമ്മ കിരണിനെ കുടുംബത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നു. ഇപ്പോള്‍ സീരിയല്‍ വരാന്‍ ആകാംക്ഷയോടെ പ്രക്ഷകര്‍ കാത്തിരിക്കുന്നത് കുടുംബത്തിലെ ഓണാഘോഷമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഇപ്പോള്‍ മൗനരാഗം കുടുംബത്തിലേക്ക് പുതിയതായി കയറിവന്ന അതിഥിയാണ് മനോഹര്‍.

mounaragam 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പണക്കാരനാണെന്ന് നടിച്ച് പണക്കാരികളായ പെണ്‍കുട്ടികളെ പ്രണയിച്ചു വശീകരിക്കലാണ് ആളുടെ പരിപാടി. ഇപ്പോള്‍ ആ വലയില്‍ വീണിരിക്കുയാണ് സരയുവും. മനോഹറും സരയുവും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നു. കിരണിന്റെ അമ്മമായ രൂപയുടെ പിറന്നാള്‍ ചടങ്ങ് വളരെ ഗംഭീരമായി ആഘോഷിച്ചു. അതില്‍ നിന്നും കിരണിനെ മാറ്റി നിര്‍ത്തി ഒപ്പം മനോഹറിന് പ്രധാന സ്ഥാനം നല്‍കി. ഇപ്പോള്‍ ഓണാഘോഷത്തിലും പ്രധാന സ്ഥാനം മനോഹറിനു തന്നെയാണോ എ്ന്ന ആകാംശയിലാണ് ആരാധകര്‍. ഓണസദ്യ വിളമ്പാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.

എന്നാല്‍ മനോഹര്‍ വന്നിട്ടു മതി എന്ന തീരുമാനത്തലാണ് സരയുവും അമ്മയും. ഇനി എന്താ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഒരു നെഗറ്റീവ് കഥാപാത്രമായാണ് മനോഹര്‍ എത്തുന്നതെങ്കിലും താരത്തെയും ആരാധകര്‍ ഇഷ്ടപ്പെടുന്നു. കിരണായി പരമ്പരയിലെത്തുന്നത് നലീഫാണ്. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ നലീഫിന്റെ ആദ്യ പരമ്പരയാണ് മൗനരാഗം. നായികയായ കല്ല്യാണിയായി പരമ്പരയിലെത്തുന്നത് തമിഴ് പരമ്പരകളിലൂടെ അഭിനയത്തിലേക്കെത്തിയ ഐശ്വര്യ റാംസായിയാണ്.

mounaragam 4
You might also like