പുലിമുരുകന് ശേഷം വീണ്ടുമൊരു മോഹൻലാൽ – വൈശാഖ് ചിത്രം; ആകാംക്ഷ നിറച്ച് മോൺസ്റ്റർ ട്രൈലെർ !! | Monster Official Trailer

Monster Official Trailer : മോഹൻലാൽ – വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ചിത്രമാണ് മോൺസ്റ്റർ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ, പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ട്രൈലെർ പുറത്തിറങ്ങി 24 മണിക്കൂർ പിന്നിടും മുൻപേ ഒരു മില്യണിലധികം കാഴ്ച്ചക്കാരെ നേടിക്കഴിഞ്ഞു.

പുലിമുരുകൻ, മധുരരാജ, നൈറ്റ്‌ ഡ്രൈവ് എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. അതേസമയം, പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമായ മോൺസ്റ്റർ, വൈശാഖ് – ഉദയകൃഷ്ണ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമാണ്. ഈ വർഷം ജനുവരിയിൽ ഷൂട്ടിംഗ് അവസാനിച്ച ചിത്രം, 55 ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്.

monster
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ലക്കി സിംഗ് ഐപിഎസ് ആയി വ്യത്യസ്ത ലുക്കിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ, ഭാമിനി എന്ന പേരിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി നടി ഹണി റോസ് ആണ് വേഷമിടുന്നത്. ലക്ഷ്മി മഞ്ചു, ലെന, സിദ്ധിഖ്, കെബി ഗണേഷ് കുമാർ, ജോണി ആന്റണി, സുദേവ് നായർ, അർജുൻ നന്ദകുമാർ, കൈലാഷ്, ഇടവേള ബാബു, ബിനു പപ്പു, സാധിക വേണുഗോപാൽ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ വേഷമിടുന്നുണ്ട്.

സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഹരിനാരായണൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. നേരത്തെ, മോൺസ്റ്റർ ഒരു ഒടിടി റിലീസ് ആയിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, ഒക്ടോബർ 21-ന് ചിത്രം തിയേറ്ററുകളിലൂടെ എത്തിക്കാനാണ് ഇപ്പോൾ നിർമ്മാതാക്കൾ നിശ്ചയിച്ചിരിക്കുന്നത്.

You might also like