നുറുക്ക് ഗോതമ്പുകൊണ്ടു നല്ല സോഫ്റ്റ് പുട്ട്‌ ഉണ്ടാക്കിയിട്ടുണ്ടോ 😋😋 എളുപ്പത്തിൽ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കാം 😋👌

ഇന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് ഒരു അടിപൊളി സോഫ്റ്റ് പുട്ടാണ്. നുറുക്ക് ഗോതമ്പുകൊണ്ടു നല്ല സോഫ്റ്റ് പുട്ട്‌ ഉണ്ടാക്കിയിട്ടുണ്ടോ നിങ്ങൾ.? അതെ ഗോതമ്പുകൊണ്ടാണ് നമ്മൾ ഈ പുട്ട് ഉണ്ടാക്കാൻ പോകുന്നത്. അരിപൊടികൊണ്ടും ഗോതമ്പ് പൊടികൊണ്ടും ഒക്കെ നിങ്ങൾ പുട്ട് ഉണ്ടാക്കിയിട്ടുണ്ടാകും. അതുപോലെ തന്നെ വളരെ ടേസ്റ്റിയാണ് നുറുക്ക് ഗോതമ്പ് പുട്ട്.

പുട്ടുണ്ടാക്കാനായി നമ്മൾ എടുത്തിരിക്കുന്നത് നല്ല തരിയായിട്ടുള്ള നുറുക്ക് ഗോതമ്പ് ആണ്. ഒരു ഗ്ലാസ് നുറുക്ക് ഗോതമ്പ് ആണ് നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. ഇത് കഴുകി വൃത്തിയാക്കിയ ശേഷം കുതിരകനായി ഒരു മണിക്കൂർ വെള്ളത്തിലിട്ട് വെക്കുക. അതിനു ശേഷം നുറുക്ക് ഗോതമ്പ് വെള്ളത്തിൽ നിന്നും പിഴിഞ്ഞെടുക്കുകയോ അരിച്ചെടുക്കുകയോ ചെയ്യുക.

പിന്നെ ആവശ്യത്തിന് ഉപ്പ്, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക. പിന്നീട് നമ്മൾ ഇത് പുട്ടുകുറ്റിയിൽ വെച്ച വേവിച്ചെടുക്കുക. അങ്ങിനെ നമുക്ക് നുറുക്ക് ഗോതമ്പുകൊണ്ടു നല്ല സോഫ്റ്റ് പുട്ട്‌ കിട്ടുന്നതായിരിക്കും. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി Ente Adukkala ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

You might also like