‘രാജാവിന്റെ രഥം’; മോഹൻലാലിന്റെ അത്യാഡംബര കാരവാൻ; ഇന്റീരിയറും എക്സ്റ്റീരിയറും ഒരേ പൊളി!! | Mohanlal’s new ultra luxurious caravan

Mohanlal’s new ultra luxurious caravan : പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനമുള്ള നടനാണ് മോഹൻലാൽ. താരത്തിന്റെ ഓരോ സിനിമകൾക്കായി ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. സിനിമകൾക്ക് മാത്രമല്ല പുത്തൻ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വലിയ താല്പര്യമാണ്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് താരങ്ങളെ പോലെ തന്നെ അവരുടെ ആഡംബര വസ്തുക്കളോടും പ്രിയമാണ്.

അവരുടെ ആഡംബര വാഹനങ്ങൾ കാണാനും അതിലെ വിസ്മയങ്ങൾ മനസ്സിലാക്കാനും പ്രേക്ഷകർ എന്നും ശ്രമിക്കാറുണ്ട് . തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെയും മറ്റും മോഹൻലാൽ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു. ഏറ്റവും ഒടുവിലായി താരത്തിന്റെതായി ഇറങ്ങിയ ചിത്രം മോൺസ്റ്റർ ആണ് ഇത് വളരെയധികം ജനശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു.മോഹൻലാലിനെ പോലെ തന്നെ വളരെയധികം ജനപ്രതി നേടിയ നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കാർ കളക്ഷനും, 369 എന്ന നമ്പരും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

Mohanlal

അതുപോലെ പ്രേക്ഷകരുടെ ഇഷ്ട താരമായ പൃഥ്വിരാജ് ഈയടുത്ത് വാങ്ങിയ പുതിയ മെഴ്‌സിഡസ് കാറിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. താരത്തിന് വലിയൊരു കാർ കളക്ഷൻ തന്നെയുണ്ട്. 2255 എന്ന മോഹൻലാലിന്റെ വാഹന നമ്പരും ആരാധകർക്ക് മറക്കാൻ സാധിക്കില്ല. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ ക്യാരവാനിന്റെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. കാരവാനിന്റെ പുത്തൻ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ആശിർവാദ് സിനിമാസ്.

ആഡംബരക്കാരന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ആണ് വീഡിയോയിൽ ഉള്ളത്. കോതമംഗലത്തുള്ള ഓജസ് ഓട്ടോമൊബൈൽസ് ആണ് മോഹൻലാലിന്റെ കാരവാൻ നിർമ്മിച്ചിരിക്കുന്നത്. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്.3907 സി സി, 4 സിലിണ്ടർ ഫോർ ഡി 34 ഐ ഡീസൽ എൻജിൻ ഇവയെല്ലാമാണ് വാഹനത്തിനെ കരുത്തനാക്കുന്നത്. 170 ബി എച്ച് പി കരുത്തും 520 എൻ എം ടോർക്കും വാഹനത്തിന്റെ എൻജിൻ ഉല്പാദിപ്പിക്കുന്നു. 2255 എന്ന തന്റെ ജനപ്രിയ നമ്പറാണ് മോഹൻലാൽ കാരവാനിനും നൽകിയിരിക്കുന്നത്.

Rate this post
You might also like