സിംബ എല്ലാവരോടും ഹലോ പറഞ്ഞിട്ടുണ്ട്ട്ടോ; തന്റെ പൂച്ച കുഞ്ഞിനെ ഉള്ളം കയ്യിൽ വാരിയെടുത്ത് ലാലേട്ടൻ !! | Mohanlal shared pic with his cat simba latest malayalam

കൊച്ചി : തന്റെ വിശേഷങ്ങളും സന്തോഷവും ആരാധകരുമായി നാടനാണ് മോഹൻലാൽ. അഭിനയത്തിന് പുറമേ മോഹൻലാലിന് പാചകവും കൃഷിയും വളർത്തു മൃഗങ്ങളുമെല്ലാം ഏറെ ഇഷ്ടമാണ്. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ തന്റെ ഈ ഇഷ്ടങ്ങളെല്ലാം തന്നെ മോഹൻലാൽ പങ്കുവയ്ക്കാറുമുണ്ട്. ബെയ്‌ലി എന്ന നായക്കുട്ടിയുടെയും സിംബ എന്ന പൂച്ചക്കുട്ടിയുടെയും ചിത്രങ്ങൾ ഇടയ്ക്ക് ലാലേട്ടൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. ഇപ്പോൾ തന്റെ പ്രിയപ്പെട്ട സിംബയ്‌ക്കൊപ്പമുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് അദ്ദേഹം. മോഹൻലാൽ കുറിച്ചിരിക്കുന്നത് സിംബ സെയസ് ഹലോ എന്നാണ്. പുലിയും പൂച്ചയും, ക്യൂട്ട്

ആയിട്ടുണ്ടല്ലോ എന്നൊക്കെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ. കഴിഞ്ഞ ദിവസം മോഹൻലാൽ തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് പറയുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. മോഹൻലാലിന്റേതായി ഈ വർഷം ആദ്യം എത്തുന്ന ചിത്രം എലോൺ ആണ്. മോഹൻലാലും ഷാജി കൈലാസും 12 വർഷത്തിന് ശേഷം ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. എന്നാൽ വളരെ കൗതുകമുള്ള കാര്യമായി മാറിയത് ലാലേട്ടൻ ഈ ചിത്രം പങ്കുവെച്ചതോടെ നാദിർഷയും

Mohanlal shared pic with his cat simba latest malayalam

മിഥുൻ രമേഷും തങ്ങളുടെ വീട്ടിലെ പൂച്ചയുമായി എടുത്ത ചിത്രം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. എന്നാപ്പിന്നെ ഞാനും എന്ന ക്യാപ്ഷൻ നൽകിയാണ് നാദിർഷ മോഹൻലാലിന്റെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ചേർത്ത് ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ മിഥുൻ തന്റെ കേശു എന്ന പൂച്ചയുമായുള്ള ചിത്രമാണ് പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് പൂച്ചയ്ക്കൊപ്പമുള്ള താരങ്ങളുടെ ഈ ചിത്രങ്ങൾ. മോഹൻലാലിന്

ഈ വർഷമുള്ളത്എംടിയുടെ ആന്തോളജി ചിത്രം ഓളവും തീരവും, ജീത്തു ജോസഫ് ചിത്രം റാം, പൃഥ്വിരാജ് ചിത്രം എമ്പുരാൻ, ലിജോ ജോസ് പെല്ലിശേരിയുടെ മലൈകോട്ടൈ വാലിബൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ്. കൂടാതെ താരത്തിന്റെ ആദ്യ സംവിധാന അരങ്ങേറ്റമായ ബറോസും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലിജോയുമൊത്തുള്ള മലൈകോട്ടൈ വാലിബനും പൃഥ്വിരാജിനൊപ്പമുള്ള എമ്പുരാനും. Story highlight : Mohanlal shared pic with his cat simba latest malayalam

Rate this post
You might also like