ഈ ചലിക്കുന്ന കൊട്ടാരം ഇനി ലാലേട്ടന്റെ ഗ്യാരേജില്‍.. പുതിയ കാരവൻ നേരിട്ടെത്തി ഏറ്റുവാങ്ങി ലാലേട്ടൻ.!! | Mohanlal New Luxury Caravan

Mohanlal New Luxury Caravan Malayalam : വാഹനങ്ങൾ എന്നും മലയാളത്തിൻറെ പ്രിയ നടന്മാർക്ക് ഒരു ഹരം തന്നെയാണ്. മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങളെല്ലാം അത്തരത്തിൽ നിരവധി വാഹനങ്ങൾ ഇതിനോടകം സ്വന്തമാക്കിയിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് മോഹൻലാൽ വാങ്ങിയ ഏറ്റവും പുതിയ ക്യാരവാന്റെ ചിത്രങ്ങളാണ്. മുൻപ് ക്യാരവന്റെ മുൻവശത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു എങ്കിലും

ഇപ്പോഴാണ് ഇൻറീരിയൽ ഉൾപ്പെടെയുള്ളവരടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ ഇഷ്ട നമ്പരായ 2255 ലാണ് കാരവാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനത്തിൻറെ വശങ്ങളിൽ വലിയ ഗ്രാഫിക്സ് സ്റ്റിക്കുകൾ നൽകി അലങ്കരിച്ചിരിക്കുന്നതും കാരവാന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കേരളത്തിലെ സ്പെഷ്യൽ പർപ്പസ് വാഹനങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഓജസ് ഓട്ടോമൊബൈൽസ് ആണ് താരത്തിനായി ഏറ്റവും പുതിയ കാരവാൻ ഒരുക്കിയിരിക്കുന്നത്.

Mohanlal New Luxury Caravan
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ജിം, അടുക്കള, കിടപ്പുമുറി തുടങ്ങിയ ഒരു വീടിൻറെ എല്ലാ സൗകര്യങ്ങളും ഒത്തൊരുമിപ്പിച്ചു കൊണ്ടാണ് ബെൻസിന്റെ ബസ്സിനെ ആഡംബര ക്യാരവാനായി നിർമിച്ചിരിക്കുന്നത്. റീഡിങ് ലൈറ്റുകൾക്കൊപ്പം റോൾസ് റോയ്സ് കാറുകൾക്ക് സമാനമായി തിളങ്ങുന്ന ലൈറ്റുകൾ നൽകി റൂഫുകൾ ഒരുക്കിയിരിക്കുന്ന വാഹനത്തിന് കരുത്തേകുന്നത് 3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടർ 4ഡി34 ഐ സി ആർ ഡി ഐ ഡീസൽ എൻജിനാണ്.

എറണാകുളം ആർടിഒയ്ക്ക് കീഴിൽ സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്താണ് താരം തൻറെ ഏറ്റവും പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുൻപേ തന്നെ താരത്തിന്റെ ക്യാരവാൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു എങ്കിലും ഇപ്പോൾ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വാഹനത്തിന് മുൻപിൽ നിൽക്കുന്ന മോഹൻലാലിൻറെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

You might also like