അവതാര്‍ 2 സിനിമക്കൊപ്പം ബറോസ് ട്രെയ്‌ലറോ.? ബറോസിന്റെ വിശേഷങ്ങളുമായി നടൻ മോഹൻലാൽ.!! | Mohanlal Movie Barroz Trailer to be unveiled along with Avatar 2

Mohanlal Movie Barroz Trailer to be unveiled along with Avatar 2 : മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വളരെയധികം പ്രേക്ഷകശ്രദ്ധ നേടുന്ന ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ തിരകഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമ ഒരുക്കുന്നത്. 2019 ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഒരുപാട് തവണ കൂട്ടലുകളും കുറയ്ക്കലുകളും വരുത്തി മാറ്റങ്ങൾ വരുത്തി ഏറ്റവും പുതുമയുള്ള രൂപത്തിൽ തന്നെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് ബറോസ് എത്തുന്നത്. അടുത്ത ഡിസംബറോടുകൂടി ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രമായ ‘അവതാർ 2 ‘ വിനൊപ്പം തന്നെ ട്രെയിലർ ഇറക്കണം എന്നാണ് മോഹൻലാലും ആഗ്രഹിക്കുന്നത്. 2018 ലാണ് ശരിക്ക് സിനിമക്കായുള്ള ആലോചനകൾ തുടങ്ങുന്നത്. 2020 ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും പിന്നീട് കോവിഡ് മൂലം നിർത്തിവയ്‌ക്കേണ്ടി വരികയും ചെയ്യുന്നു. ശരിക്ക് പറഞ്ഞാൽ മൂന്ന് വർഷത്തോളം കാലം ആയി ഈ ചിത്രത്തിനായി അണിയറ പ്രവർത്തകർ കാത്തിരിക്കുന്നു എന്ന് മോഹൻലാൽ പറയുന്നു.

Mohanlal Movie Barroz
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചിത്രത്തിന്റെ പോസ്റ്റർ പങ്കിട്ടപ്പോൾ നിധി കാക്കുന്ന ഭൂതം എന്ന സബ്‌ടൈറ്റിലോടുകൂടിയാണ് അത് പുറത്തിറങ്ങിയത്. സിനിമയുടെ ഷൂട്ടിംഗ് മൂന്നു വർഷത്തോളം കാലം നീണ്ടത് കൊണ്ട് തന്നെ അഭിനയിച്ച കുട്ടിക്ക് രൂപമാറ്റം വരെ സംഭവിച്ചു എന്ന് മോഹൻലാൽ പറയുന്നു. ഒരു കുട്ടി നിധി കാക്കുന്ന ഭൂതത്തിന്റെ അടുത്തെത്തുന്നതാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. സിനിമയുടെ ഭാഗമായി ഒരു ഫുട്ബോൾ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. മലപ്പുറത്തായിരുന്നു ഈ ഗാനത്തിന്റെ ഷൂട്ടിംഗ് മുഴുവൻ.

കാൽപന്തുകളിയുടെ നാടാണ് മലപ്പുറം എന്നും അതിനാലാണ് ഷൂട്ടിങ്ങിനായി അവിടം തിരഞ്ഞെടുത്തു നിന്നും മലപ്പുറത്തുകാർക്ക് പ്രത്യേകമായി ഒരു ഗ്രന്ഥം പോലും ഫുട്ബോളിനെ ആസ്പദമാക്കി ഉണ്ടോ എന്ന് സംശയമാണെന്നും മോഹൻലാൽ പറയുന്നുണ്ട്. മോഹൻലാൽ തന്നെയാണ് ഈ ഫുട്ബോൾ ഗാനത്തിന്റെ ഗായകനും. മലപ്പുറത്തുകാരുടെ സ്നേഹത്തെ കുറിച്ചും മറ്റും ഇന്റർവ്യൂവിൽ മോഹൻലാൽ പറയുന്നു. ബറോസിന്റെ ഷൂട്ടിംഗ് ഏകദേശം കഴിഞ്ഞ പോലെയാണെന്നും എഡിറ്റിംഗ് വർക്കുകൾ എല്ലാം തീർന്നെന്നും എന്നാൽ ചില എഫക്റ്റുകൾ മാത്രമേ കൊടുക്കാനുള്ളൂ എന്നുമാണ് പറയപ്പെടുന്നത്. ഏതായാലും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.

You might also like