ഹലോ ലാലണ്ണാ കൊട്ടണ്ണാ..! താരങ്ങൾക്ക് ഒപ്പം കിടിലൻ ഡാൻസുമായി വീണ്ടും വിസ്മയിപ്പിച്ച് മോഹൻലാൽ.!! | Mohanlal Latest Dance At Amma Meeting
ഹലോ ലാലണ്ണാ കൊട്ടണ്ണാ..! താരങ്ങൾക്ക് ഒപ്പം കിടിലൻ ഡാൻസുമായി വീണ്ടും വിസ്മയിപ്പിച്ച് മോഹൻലാൽ.!! | Mohanlal Latest Dance At Amma Meeting
Mohanlal Latest Dance At Amma Meeting : മലയാള സിനിമാ ലോകത്തെ ഇതിഹാസ താര രാജാക്കന്മാരിൽ ഒരാളാണല്ലോ മോഹൻലാൽ. തന്റെ നടന വിസ്മയത്തിലൂടെയും വൈഭവത്തിലൂടെയും മലയാള സിനിമയെ ഉയരങ്ങളിൽ എത്തിക്കാൻ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല ഒരു അഭിനേതാവ് എന്നതിൽ നിന്നും ബറോസ് എന്ന സിനിമയിലൂടെ സംവിധാന ലോകത്തേക്കും മോഹൻലാൽ ചുവട് വച്ചിരുന്നു. താരത്തിന്റെ ഏതൊരു സിനിമയിലെയും പ്രത്യേകിച്ച് പഴയകാല സിനിമകളിലെ നൃത്ത ചുവടുകളും ഗാനങ്ങളും എല്ലാം സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അതിനാൽ തന്നെ അഭിനയത്തോടൊപ്പം തന്നെ ഡാൻസും തനിക്ക് വഴങ്ങുമെന്ന് താരം പലപ്പോഴും പല വേദികളിലും തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ, വീണ്ടുമൊരു കിടിലൻ ഡാൻസ് വീഡിയോയിലൂടെ ആരാധകരെ പുളകം കൊള്ളിച്ചിരിക്കുകയാണ് മോഹൻലാലും കൂട്ടരും. മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ കീഴിൽ നടക്കുന്ന അമ്മ ഷോയ്ക്ക് വേണ്ടിയുള്ള താരങ്ങളുടെ നൃത്ത പരിശീലനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

മോഹൻലാൽ, ശ്വേതാ മേനോൻ, മഞ്ജു പിള്ള, ബാബുരാജ്, രചന നാരായണൻകുട്ടി, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങളെല്ലാം അണിനിരന്ന ഈയൊരു ഡാൻസ് വീഡിയോ നിമിഷം നേരം കൊണ്ടായിരുന്ന സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നത്. “ഹലോ ലാലണ്ണാ കൊട്ടണ്ണാ” എന്ന ഡയലോഗിന് ശേഷം താരങ്ങളെല്ലാം ഒരുമിച്ച് ഒരേ താളത്തിൽ പാട്ടിനൊത്ത് നൃത്തം ചെയ്യുന്നത് ഈ വീഡിയോയിൽ കാണാവുന്നതാണ്. എന്നാൽ ഈയൊരു ചെറു ഡാൻസ് വീഡിയോയിലെ ഏവരുടെയും ശ്രദ്ധ കേന്ദ്രമായി മാറിയത് പ്രിയപ്പെട്ട ലാലേട്ടൻ തന്നെയായിരുന്നു.
മറ്റുള്ള യുവതാരങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തിലുള്ള ചുവടുകളുമായി മോഹൻലാൽ എത്തിയതോടെ ഈയൊരു വീഡിയോ ആരാധകരുടെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തു. മാത്രമല്ല ഈയൊരു വൈറൽ ഡാൻസ് സ്വാസിക, കൈലാസ് തുടങ്ങിയ യുവതാരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ക്ഷണ നേരം കൊണ്ട് ഇവ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. മാത്രമല്ല നിരവധി രസകരമായ പ്രതികരണങ്ങളും ആരാധകരുടെ ഭാഗത്തു നിന്നും കാണാവുന്നതാണ്. Story Highlights : Mohanlal Latest Dance At Amma Meeting.