ഭാര്യയെ വേദിയിലേക്ക് കൈ പിടിച്ച് കയറ്റി ലാലേട്ടൻ; പിന്നെ സംഭവിച്ചത് ചരിത്രം; വിവാഹ വേദിയിൽ തകർത്താടി താരങ്ങൾ !! | Mohanlal dancing with wife Suchithra at a wedding latest malayalam

രാജസ്ഥാൻ : മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് നമ്മുടെ ലാലേട്ടൻ എന്ന് നെഞ്ചും വിരിച്ചു നിന്ന് പറയാൻ നമ്മൾ മലയാളികൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്നത് വാസ്തവമായ കാര്യമാണ്. മഞ്ഞിൽ വിരിഞ്ഞ പൂവിൽ വില്ലനായി എത്തി തുടർന്ന്നമ്മുടെ മലയാളക്കര മുഴുവൻ അടക്കിവാഴുന്ന താര രാജാവാവായി മാറിയ താരമാണ് മോഹൻലാൽ. നമുക്കെല്ലാവർക്കും അറിയാം മോഹൻലാലിന് അഭിനയം

മാത്രമല്ല പാട്ടും പാചകവുമൊക്കെ ജീവനാണെന്ന്. അതുപോലെ തന്നെ ആണ് നൃത്തവും.പലതവണ മോഹൻലാൽ താനൊരു മികച്ച നർത്തകർ കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്, ഇപ്പോഴിതാ നമ്മുടെ മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോ ഇന്റർനെറ്റിൽ വൈറൽ ആവുകയാണ്. ഇത്തവണ ലാലേട്ടൻ ചുവടുവച്ചത് ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആർ ആർ ആറിലെ ഗാനത്തിന് ഒപ്പമാണ്. ഭാര്യ സുചിത്രയും നാട്ടു നാട്ടു എന്ന ഗാനത്തിന് മോഹൻലാലിനൊപ്പം ചുവടുവയ്ക്കുന്നുണ്ട്. താരത്തിന്റെ

Mohanlal dancing with wife Suchithra at a wedding latest malayalam

ഡാൻസ് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.,ഈ വീഡിയോ @MohanlalMFC എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് വൈറലായത്. വീഡിയോയ്ക്ക് ഏകദേശം 28.2 വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ഇപ്പോൾ ലഭിച്ചിട്ടുണ്ട്. സദസിനെ അമ്പരപ്പിച്ചുകൊണ്ടുള്ള രീതിയിലായിരുന്നു താരത്തിന്റെ കിടിലൻ പെർഫോമൻസ്. എസ് എസ് രാജമൗലിയെയും രാംചരനെയും ജൂനിയർ എൻടി ആറിനെയും ടാഗ് ചെയ്ത ഈ പോസ്റ്റിന് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഈ 62ആം വയസ്സിലും ഇദ്ദേഹത്തിന്റെ എനർജി ലെവൽ വേറെ ലെവൽ

ആണെന്നാണ് ആരാധകർ പറയുന്നത്. അദ്ദേഹത്തിന് മുന്നിൽ പ്രായം വെറും അക്കങ്ങൾ മാത്രമായി മാറുകയാണെന്ന് ഒരു കൂട്ടം ആളുകൾ അഭിപ്രായപ്പെടുന്നു. കഴിഞ്ഞദിവസം നടൻ അക്ഷയ് കുമാറിനൊപ്പം ചുവടുവെച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു . രാജസ്ഥാനിലെ കല്യാണ ചടങ്ങിൽ പഞ്ചാബി പാട്ടിൽ താളം വയ്ക്കുന്ന മോഹൻലാലിന്റെ വീഡിയോ നടൻ അക്ഷയ് കുമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. Stoy highlight : Mohanlal dancing with wife Suchithra at a wedding latest malayalam

4/5 - (1 vote)
You might also like