ലാലേട്ടന്റെ സർപ്രൈസ്! പുതുവത്സരത്തിൽ ആരാധകരെ ഞെട്ടിച്ച് മോഹൻലാലിന്റെ പുതിയ ​ഗെറ്റപ്പ്; ബറോസ് ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ.!! | Mohanlal in barroz first look poster | Actor Mohanlal | Mohanlal’s surprises | Barroz First Look | Barroz Movie | New Year Surprise |

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമല്ലല്ലോ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാൻ മറക്കാറില്ല. ഇപ്പോഴിതാ പുതുവത്സരത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ലാലേട്ടന്റെ സർപ്രൈസ്.

Barroz Movie

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ന്യൂയറിൽ. ഇതുവരെ കണ്ടിട്ടില്ലാത്ത പുത്തൻ മേക്കോവറിലാണ് മോഹൻലാൽ ഫസ്റ്റ് ലുക്കില്‍ എത്തിയിരിക്കുന്നത്. പുതുവർഷം 12 മണിക്കാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തല മൊട്ടയടിച്ച് താടി നീട്ടി വളര്‍ത്തി നിധി കാക്കും ഭൂതമായ് എത്തിയിരിക്കുകയാണ് മോഹൻലാലിൻറെ ബറോസ്.

ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പുതുവത്സര ആശംസകള്‍ക്കൊപ്പമാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരുമാണ് ചിത്രത്തിന് താഴെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം താരത്തിന് പുതുവത്സര ആശംസകളും നേരുന്നുണ്ട്. ഡി ​ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി എത്തുന്ന മോഹൻലാൽ ചിത്രമാണ് ബറോസ്.

ലാലേട്ടൻ സംവിധാനം ചെയ്യുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ലാലേട്ടൻ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ബറോസിൽ മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ​ഗുരു സോമസുന്ദരം ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe