ബാബു രാജിന്റെ മകന്റെ വിവാഹം… സ്റ്റൈലിഷ് ലുക്കിൽ മമ്മുക്ക താരമായി ലാലേട്ടനും; വീഡിയോ വൈറലായി!! | Mohanlal And Mammootty In Abhay Baburaj Marriage Viral
Mohanlal And Mammootty In Abhay Baburaj Marriage Viral : മലയാള സിനിമ മേഖലയിലെ പ്രമുഖ നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജ് വിവാഹിതനായി. അഭയുടെ വധു ഗ്ലാഡിസ് ആണ്. താര പുത്രന്റെ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനിൽ മമ്മൂട്ടി, മോഹൻലാൽ എന്ന് തുടങ്ങി നിരവധി താരങ്ങൾ ആണ് അതിഥികളായി എത്തിയത്. വിവാഹ ചടങ്ങുകളുടെയും റിസ്പഷന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകൻ ആണ് അഭയ്. വിവാഹ ചടങ്ങിൽ ഉടനീളം ബാബുരാജ് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാ ചടങ്ങളും മുന്നിൽ നിന്നു നടത്താൻ ചുക്കാൻ പിടിച്ചതും ബാബുരാജ് തന്നെ ആണ്. ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ടു മക്കളാണുള്ളത് അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിന് ഉള്ളത് ആർച്ച, ആരോമൽ. കിടിലൻ ലുക്കിൽ എത്തിയ മോഹൻലാലും മമ്മുട്ടിയും ആണ് വിഡിയോയിൽ താരംഗമായത്.

താരങ്ങളോട് ഒപ്പം സെൽഫി എടുക്കുന്ന ആരാധകരെയും വീഡിയോയിൽ കാണാം. തന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം 2002 ല് ആണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. പള്ളിയിൽ വെച്ച് നടത്തിയ വിവാഹത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്ക്കും അറിയാം
എന്നാൽ താരത്തിന്റെ ആദ്യ വിവാഹത്തില് രണ്ട് മക്കൾ ഉള്ള ആളാണ് എന്ന വിവരം അധികം ആർക്കും അറിവുള്ളതല്ല. താരത്തിന്റെ ഈ ബന്ധത്തിലെ മകന് അഭയിയുടെ വിവാഹ ചടങ്ങ് ആണ് ഇപ്പോൾ ആഘോഷമായി നടന്നത്. വിവാഹ വീഡിയോ പുറത്ത് വിട്ടത്തോടെയാണ് ആരാധകരും ബാബുരാജിന് മുൻ ഭാര്യയിൽ രണ്ട് മക്കൾ ഉണ്ടെന്നത് മനസിലായത്.