വീട് ഒരു സ്വപ്നം മാത്രമാണെന്ന് പറയരുത്; കുറഞ്ഞ ബഡ്ജറ്റിൽ ഇന്റീരിയർ സഹിതം ചേലാർന്ന കുഞ്ഞൻ വീട് !! | Modern Minimal Low budget home with Interior

Modern Minimal Low budget home with Interior : വീട് സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണെങ്കിലും സാമ്പത്തികമാണ് അതിനു തടസമായി നിൽക്കുന്നത്. ഇന്ന് നമ്മൾ ഏറ്റവും കുറഞ്ഞ ചിലവിൽ എങ്ങനെ നല്ല വീട് സ്വന്തമാക്കാം എന്നതിനെ കുറിച്ചാണ് പരിചയപ്പെടാൻ പോകുന്നത്. പത്തനംതിട്ട അടൂറിലാണ് ഈ വീട്. ഏകദേശം 980 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. സൊലിഡ് ബ്ലോക്ക്‌ കോൺക്രീറ്റിലാണ് ഈ വീട് മുഴുവൻ ചെയ്തിരിക്കുന്നത്. കൂടാതെ ഇഷ്ടിക ഉപയോഗിച്ചാണ് അതിമനോഹരമായ വീട് നിർമ്മിച്ചിരിക്കുന്നത്.

വീടിന്റെ പ്രവേശന വാതിൽ നിർമ്മിച്ചിരിക്കുന്നത് തേക്കിലാണ്. ഉള്ളിലേക്ക് കയറുമ്പോൾ തന്നെ അതിമനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ലിവിങ് റൂമാണ് കാണാൻ സാധിക്കുന്നത്. സ്ഥല പരിമിതി ഉള്ളത് കൊണ്ട് തന്നെ വളരെ കൃത്യമായിട്ടാണ് പ്ലാൻ ചെയ്തു ലിവിങ് ഏരിയ ഒരുക്കിരിക്കുന്നത്. കോർണർ സോഫയാണ് ലിവിങ് ഏരിയയിൽ കാണാൻ സാധിക്കുന്നത്.

home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഈ വീടിന്റെ മറ്റൊരു പ്രേത്യേകത നിറഞ്ഞ സ്ഥലമാണ് അടുക്കള. ചെറിയ സ്ഥലം കൊണ്ടാണ് അടുക്കള വളരെ മനോഹരമായി തയ്യാറാക്കിരിക്കുന്നത്. ചുമരിൽ തൈൽസാണ് നൽകിരിക്കുന്നത്. ഓപ്പൺ കിച്ചനാണ് ഇതിന്റെ മറ്റൊരു പ്രേത്യേകത. അടുത്തതായി വരുന്നതാണ് ഡൈനിങ് ഏരിയ. വളരെ ചെറിയ സ്ഥലതാണ് ഡൈനിങ് ഏരിയ ഒരുക്കിരിക്കുന്നത്. ഏകദേശം നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന ഈ ഡൈനിങ് ഏരിയയിലെ ഡിസൈനാണ് എടുത്ത് പറയേണ്ടത്.

ആകെ രണ്ട് കിടക്ക മുറികളാണ് ഈ വീട്ടിൽ വരുന്നത്. അതിലൊന്ന് മാസ്റ്റർ ബെഡ്റൂമാണ്. ത്രീ ഡി തൈൽസ് നൽകി ബോർഡർ അലുമിനിയം വെച്ചാണ് റൂമിലെ ചുമർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ ഒരു അറ്റാച്ഡ് ബാത്രൂം. വെള്ളം വീണാൽ പ്രശ്നം വരാത്ത ഫൈബർ വാതിലാണ് ഇവിടെ ഒരുക്കിരിക്കുന്നത്. അടുത്തായി സ്ട്രിങ്ങർ ബീ പടികളാണ് നൽകിരിക്കുന്നത്. കൂടാതെ വളരെ മികച്ച രീതിയിലാണ് ബാൽക്കണിയും ഒരുക്കിരിക്കുന്നത്. ഏകദേശം 18 ലക്ഷം രൂപയുടെ വീടാണ് ഇപ്പോൾ പരിചയപ്പെട്ടത്. ഇതുപോലെ ചുരുങ്ങിയ ചിലവിൽ നിങ്ങൾക്കും ഒരു വീട് സ്വന്തമാക്കാവുന്നതാണ്.

You might also like