ലക്ഷ്യൂറിയസ് മോഡേൺ ഭവനം ; മികച്ച ഇന്റീരിയർ ആകർഷണീയമായ എക്സ്സ്റ്റീരിയർ ആരും കൊതിക്കുന്ന ഡിസൈൻ !! | Modern luxurious home tour

Modern luxurious home tour : മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വേദേശിയായ ഷമീറിന്റെ വീടാണ് പരിചയപ്പെടാൻ പോകുന്നത്. അതിമനോഹരതയിൽ നിറഞ്ഞു നിൽക്കുന്ന ഈ വീടിന്റെ സ്റ്റെപ്പുകൾ നൽകിയിരിക്കുന്നത് കഴിക്ക് ദിശയിലേക്കാണ്. എന്നാൽ ഇതിന്റെ തുടർച്ച നഷ്ടപ്പെടാതിരിക്കാൻ എൽ ആകൃതിയിലാണ് പടികൾ ഒരുക്കിരിക്കുന്നത്. സിറ്റ് ഔട്ടിൽ രണ്ട് പ്രവേശന വാതിലുകളാണ് നൽകിയിരിക്കുന്നത്. അതിലൊന്ന് ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കാനും മറ്റേത് കുടുബത്തിന്റെ ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കാനും വേണ്ടിയാണ്.

നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന സോഫകളാണ് ലിവിങ് റൂമിൽ നൽകിരിക്കുന്നത്. കൂടാതെ ചുമരിൽ ലേദർ ഫിനിഷാണ് കൊടുത്തിരിക്കുന്നത്. വുഡൻ, ഗോൾഡൻ തുടങ്ങിയ നിറങ്ങളാണ് വീടിന്റെ മനോഹാരിതയെ എടുത്ത് കാണിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നും നേരെ പ്രവേശിക്കുന്നത് ഡൈനിങ് ഹാളിലേക്കാണ്. ഈയൊരു ഹാളിൽ ഒരു ഡൈനിങ് മേശയും, ഫാമിലി ലിവിങുമാണ് നൽകിരിക്കുന്നത്.

home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മറ്റൊരു ആകർഷണീയമായ കാര്യമാണ് മാസ്റ്റർ ബെഡ്റൂം. ആഡംബര രീതിയിലാണ് മാസ്റ്റർ ബെഡ്‌റൂം ഒരുക്കിരിക്കുന്നത്. ബെഡ് ആണെങ്കിലും, ചുമരിന്റെ ഇരു വശങ്ങളിൽ ഫുൾ ലെങ്ത്തിയിൽ കണ്ണാടികൾ എന്നിവ മാസ്റ്റർ ബെഡ്റൂമിന്റെ ആഡംബരയെ എടുത്ത് കാണിക്കുന്നു. ജനാലകൾക്ക് നൽകിരിക്കുന്നത് ട്രാക്ക് കർട്ടനുകളാണ്. കൂടാതെ അതിന്റെ ഉള്ളിൽ ഷീയർ കർട്ടനുകളും കാണാം. അതുമാത്രമല്ല ഒരു അറ്റാച്ചഡ് ബാത്രൂം ഈ റൂമിൽ ഒരുക്കിട്ടുണ്ട്.

സ്റ്റയർകേസ് ഒരുക്കിരിക്കുന്നത് ഗ്ലാസ്സ് ഹാൻഡ്റീൽ ഉപയോഗിച്ചിട്ടാണ്. പടികളുടെ അടിയിൽ സ്റ്റോറേജ് സ്പേസ് ഒരുക്കിട്ടുണ്ട്. ഡിസൈനർസ് ഏറെ ശ്രെദ്ധ ഈയൊരു ഭാഗത്ത് നൽകിട്ടുണ്ടെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. പിയു പെയിന്റിംഗ് ചെയ്തിട്ടാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഗോൾഡൻ റിപ്പർസ് നൽകിയത് വളരെയധികം എടുത്ത് കാണാൻ സഹായിക്കുന്നുണ്ട്. വുഡൻ മെറ്റീരിയൽ ഉപയോഗിച്ചിട്ടാണ് പടികളുടെ ത്രെഡ് ഒരുക്കിരിക്കുന്നത്. രണ്ടാം നിലയിൽ ഒരു ബെഡ്റൂമും, ഒരു അടുക്കളയുമാണ് കാണാൻ കഴിയുന്നത്.

You might also like