എത്ര സ്ഥലം കുറഞ്ഞവർക്കും ഇനി വീട് എന്ന സ്വപ്നം യാഥാർഥ്യം ; ആരും കൊതിക്കുന്ന ബജറ്റ് വീടുകൾ !!|Modern budget friendly home designs

Modern budget friendly home designs : 12.9 സെന്റ് സ്ഥലത്ത് 1129 സ്ക്വയർ ഫീറ്റിൽ മൂന്ന് ബി ഏച്ച് കെ വീട് നിർമ്മിച്ചെടുക്കാം. ഈ വീട് റെക്റ്റാങ്ക്ൾ ഷേപ്പിൽ ഉള്ളതാണ്. വീടിന്റെ ഗേറ്റ് പൂർണമായും നിർമ്മിച്ചിരിക്കുന്നത് ജി പൈപ്പുകളിൽ ആണ്. വീട്ടിലേക്ക് കയറുമ്പോൾ തന്നെയുള്ളത് മനോഹരമായ സ്പേഷ്യസ് ആയ ഒരു ഹാൾ ആണ് .

ഇവിടെ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ചേർന്ന രീതിയിലുള്ള ഡിസൈനാണ്. മനോഹരമായ ഈ ലിവിംഗ് ഏരിയയിൽ ഇരുന്നുകൊണ്ടുതന്നെ ടിവി കാണാവുന്ന തരത്തിലാണ് ടിവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഹാളിന്റെ ഒരു കോർണറിൽ ആയി വാഷിംഗ് ഏരിയ അറേഞ്ച് ചെയ്തിരിക്കുന്നു. നീളത്തിലുള്ള ഒരു ഇടനാഴിയാണ് പിന്നീട് വരുന്നത്.

home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അതിന്റെ സൈഡിലായി,ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ് റൂം അറേഞ്ച് ചെയ്തിരിക്കുന്നു .ഇത് അറ്റാച്ച്ഡ് ബാത്റൂം ആണ്. ഇടനാഴിയിലൂടെ നേരെ കയറിച്ചെല്ലുന്നത് വീടിന്റെ കിച്ചണിലേക്ക് ആണ്.. ഇവിടെ ഒരു ഓപ്പൺ കിച്ചൺ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്. കിച്ചണിൽ നിന്നുതന്നെ പുറത്തേക്ക് ഒരു ഡോർ കൊടുത്തിരിക്കുന്നു. ഹാളിൽ നിന്നു തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർ ചെയ്തിരിക്കുന്നത്.

ഫസ്റ്റ് ഫ്ലോറിൽ ആണ് മറ്റ് രണ്ട് ബെഡ്റൂമുകൾ അറേഞ്ച് ചെയ്തിട്ടുള്ളത്. രണ്ട് ബെഡ്റൂം മുകളിലും അറ്റാച്ച്ഡ് ബാത്റൂം ആണ് കൊടുത്തിട്ടുള്ളത്. ചെറിയൊരു ലിവിങ് ഏരിയയും മുകളിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഇവിടെ ഉള്ളത് ഒരു യൂട്ടിലിറ്റി ഏരിയയാണ്.. വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ ആർക്കും ചെയ്തെടുക്കാവുന്ന വളരെ സിമ്പിൾ ആയ ഒരു വീടിന്റെ പ്ലാൻ ആണിത്.

You might also like