ചെറിയ ചിലവിൽ വേറിട്ട രൂപ ഭംഗിയോടു കൂടി ഒരു മോഡേൺ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീട് മാതൃകയാക്കാം !! | modern budget friendly home 1303 sqft

modern budget friendly home 1303 sqft malayalam : കണ്ണൂർ ജില്ലയിൽ ശ്രീ ബാബു കെ ഇ എന്ന വ്യക്തിയുടെ 1303 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് കിടപ്പ് മുറികൾ വരുന്ന ഈ വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് ഇരുപത് ലക്ഷത്തിന്റെ അടത്താണ്. പുറമേ നിന്ന് നോക്കുമ്പോൾ ആരും ഒന്ന് ആഗ്രെഹിച്ചു പോകുന്ന തരത്തിലാണ് പണിതിരിക്കുന്നത്. അത്യാവശ്യം ഭൂമി ഉണ്ടെങ്കിൽ ഇത്തരമൊരു വീട് ആർക്കും സ്വന്തമാക്കാൻ സാധിക്കുമെന്ന് എന്നതിന്റെ തെളിവാണ് ഈ വീട്.

അത്യാവശ്യം ഇടം നിറഞ്ഞ സിറ്റ്ഔട്ടാണ് വീടിനു നൽകിരിക്കുന്നത്. ഇരിപ്പിടത്തിനായി രണ്ട് കസേരകളിൽ മുൻവശത്ത് നൽകിരിക്കുന്നതായി കാണാം. ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം എത്തിച്ചേരുന്നത് ലിവിങ് ഹാളിലേക്കാണ്. വളരെ മനോഹരമായിട്ടാണ് സെലിംഗ് ചെയ്തിരിക്കുന്നത്. കൂടാതെ ഇരിക്കാനായി സോഫയും മറ്റു സൗകര്യങ്ങൾ കാണാം.

 modern budget friendly home 1303 sqft

തൊട്ട് അടുത്ത് തന്നെയാണ് ഡാനിങ് ഹാൾ ഒരുക്കിരിക്കുന്നത്.ഇവിടെ നിന്നാണ് പല മുറികളിലേക്ക് പോകാൻ സാധിക്കുന്നത്. ഡൈനിങ് ഹാളിൽ ആറ് പേർക്ക് ഇരിക്കാനുള്ള ഡൈനിങ് ടേബിളാണ് ഒരുക്കിരിക്കുന്നത്. ഡൈനിങ് ഹാളിൽ തന്നെയാണ് ടീവി യൂണിറ്റ് കൊടുത്തിരിക്കുന്നത്. നല്ല രീതിയിലാണ് അടുക്കള ഒരുക്കിരിക്കുന്നത്. സ്റ്റോറേജ് യൂണിറ്റുകൾ, കാബോർഡ് വർക്കുകൾ തുടങ്ങിയവയെല്ലാം ഇവിടെ കാണാൻ കഴിയും. കൂടാതെ മറ്റു സൗകര്യങ്ങൾ അടുക്കളയിലുണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തൊട്ട് പുറകിൽ തന്നെ വർക്ക് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മുറികളും വളരെ വ്യത്യസ്തമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കെ വി മുരളിധരനാണ് വീട് മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ആ ഭംഗി വീട്ടിൽ കാണാൻ കഴിയും എന്നതാണ് പ്രേത്യേകത. കൂടാതെ പ്രാർത്ഥിക്കാനുള്ള ചെറിയ ഇടം ഈ വീട്ടിൽ നൽകിരിക്കുന്നതായി കാണാം. ചുരുക്കത്തിൽ സാധാരണകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന വീട് തന്നെയാണ് പരിചയപ്പെട്ടത്.

 • Location – Kannur
 • Total Area – 1303 SFT
 • Total Budget – 20 Lakhs
 • Designer – K V Muraleedharan
 • Owner – Mr Babu KE
 • 1) Sitout
 • 2) Living Hall
 • 3) Dining Hall
 • 4) 3 Bedroom + Bathroom
 • 5) Kitchen
 • 6) Work Area
 • 7) Prayer Space
You might also like